സിപിഎം സമ്മേളനം: ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പ്രകടനം നടക്കുന്നതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒമ്പതു മുതല്‍ നിരത്തുകളില്‍ പാര്‍ക്കിംഗ് ഒഴിവാക്കിയിരുന്നു. ദേശീയപാതയില്‍ കളര്‍കോടു മുതല്‍ തുമ്പോളി വരെ ഗതാഗതം നിരോധിച്ചു. കണ്ടെയ്‌നര്‍, ട്രെയിലറുകള്‍ പോലുള്ള ഭാരവാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിപ്പിക്കില്ല. വൈഎംസിഎ-ജനറല്‍ ആശുപത്രി റോഡ്, ജില്ലാക്കോടതിപ്പാലം-മുല്ലയ്ക്കല്‍ റോഡ്, ശവക്കോട്ടപ്പാലം-കളക്ടറേറ്റ് റോഡ്, തിരുവമ്പാടി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha