ബാര്‍ കോഴ: വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിന് വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനു വേണ്ടി വിജിലന്‍സ് നിലപാട് അറിയിച്ചത്. കേസില്‍ ഇതുവരെ 25 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു.
കെ.എം. മാണി അടക്കമുള്ളവര്‍ അന്വേഷണം അട്ടിമറിക്കാന്‍ എല്ലാ ശ്രമവും നടത്തുകയാണെന്നും മൊഴി നല്‍കാതിരിക്കാന്‍ പ്രധാന സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം നാലിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha