ഒത്തുതീര്‍പ്പിന് തയാർ; നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ഷെയ്ന് നിഗം
നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യുവ നടന് നടന് ഷെയ്ന് നിഗം. വിവാദങ്ങളില്‍ ഒത്തുതീര്‍പ്പിന് തയാറാണെന്ന് ഷെയിന്‍ നിഗം വ്യക്തമാക്കി. തന്നെ ബുദ്ധിമുട്ടിച്ചത് സംവിധായകനും കാമറാമാനും ആണ്. തനിക്ക് തെറ്റ് പറ്റിയിട്ടില്ല. അമ്മയുടെ ചര്‍ച്ചയില്‍ പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും ഷെയിന്‍ പറഞ്ഞു.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇടവേള ബാബു, സിദ്ധീഖ്എന്നിവരുമായാണ് ചര്‍ച്ച നടത്തിയതെന്നും ഷെയിന്‍ വ്യക്തമാക്കി.നാട്ടില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. തന്റെ പ്രതിഷേധമാണ് താന്‍ പ്രകടിപ്പിച്ചതെന്നും െഷയിന് പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേള കാണാനെത്തിയ ഷെയിന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയമാണെന്നും ഷെയ്ന് പറഞ്ഞു. നിര്‍മാതാക്കള്‍ പറയുന്നത് മാത്രം കേള്‍ക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവസാന തീരുമാനം എടുക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയാണെന്നും ഷെയ്ന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha