Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ

24 SEPTEMBER 2026 09:51 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവരോട് യോജിക്കാനാകില്ലെന്ന് നടി റോജ. എം.ജി.ആര്‍, ജയലളിത, കരുണാനിധി തുടങ്ങിയവര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി മികച്ച ഭരണാധികാരികളായി മാറിയവരാണെന്നും റോജ ചൂണ്ടിക്കാട്ടി. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു റോജ.

വിജയ്‌യോട് ജനങ്ങള്‍ക്കുള്ള സ്വീകാര്യതയ്ക്ക് മുന്‍കാലത്ത് എം.ജി.ആറിനോടും ജയലളിതയോടും ഉണ്ടായിരുന്ന ജനപിന്തുണയുമായി സാമ്യമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിനിമ എക്‌സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോജയുടെ പരാമര്‍ശങ്ങള്‍.

ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികളെന്നാണ് റോജയുടെ നിലപാട്. എം.ജി.ആറും ജയലളിതയും അടക്കമുള്ള നേതാക്കള്‍ അത് തെളിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തെലുങ്ക് രാഷ്ട്രീയത്തിലെ എന്‍.ടി. രാമറാവുവിനെയും റോജ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അധികാരത്തിലെത്തിയതിന് പിന്നാലെ അവ നടപ്പാക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് മികച്ച ഭരണാധികാരി എന്ന പേര് നേടിക്കൊടുത്തതെന്നും റോജ പറഞ്ഞു.

സിനിമയിലെ താരപദവിയും ആരാധക പിന്തുണയും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ജനങ്ങളോടുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മുന്‍കാല താരരാഷ്ട്രീയക്കാര്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. എം.ജി.ആറിന്റെയും ജയലളിതയുടെയും എന്‍.ടി.ആറിന്റെയും രാഷ്ട്രീയ യാത്ര താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും റോജ വ്യക്തമാക്കി.

അതേസമയം, വിജയ്ക്ക് തന്റെ ഭരണശേഷി തെളിയിക്കാനുള്ള സമയമാണിതെന്നും റോജ പറഞ്ഞു. നേരിട്ട് പാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയതിനാല്‍ ഭരണസംവിധാനവും രാഷ്ട്രീയ പ്രവര്‍ത്തനവും മനസിലാക്കാന്‍ അദ്ദേഹത്തിന് കുറച്ച് സമയം വേണ്ടിവരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേ വിജയ് സര്‍ക്കാരിന്റെ കഴിവ് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും റോജ പറയുന്നു.

വിജയ്‌യുടെ മുന്‍ഗാമികള്‍ക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും ദീര്‍ഘകാല പരിചയമുണ്ടായിരുന്നുവെന്നതാണ് പ്രധാന വ്യത്യാസമെന്ന് റോജ ചൂണ്ടിക്കാട്ടി. വിജയ്ക്ക് ആ അനുഭവം നേടാന്‍ സമയം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പരിചയസമ്പന്നരായ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തി ഭരണകാര്യങ്ങള്‍ മനസിലാക്കി മുന്നോട്ടുപോയാല്‍ അദ്ദേഹത്തിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് റോജയുടെ വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (16 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (24 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (45 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (5 hours ago)

Malayali Vartha Recommends