Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം

23 SEPTEMBER 2026 06:16 PM IST
മലയാളി വാര്‍ത്ത

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.

ചിത്രം - പ്രിയതമൻ. റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . അഭിനേതാക്കൾ, അണിയറപ്രവർത്തകർ ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്.
ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ് സുധീർ കരമന, സുനിൽ സുഖദ ,വിദ്യാ വിശ്വനാഥ്, എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു .ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ് , മുനീർ അറക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരിടത്തരം പട്ടണത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഫാമിലി ഹ്യൂമർ ചിത്രമാണ് റെജി പ്രദാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ടി. എ. റസാഖിൻ്റെ തിരക്കഥയിൽ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് റെജി പ്രഭാകരൻ ആദ്യമായി സംവിധാനം ചെയ്തത്.. ഏറെ പുരസ്ക്കാരങ്ങൾ നേടിയ ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഖമായിരിക്കട്ടെ ഗൗരവമുള്ള വിഷയമായിരുന്നുവെങ്കിൽ ഇ ചിത്രം ഹ്യൂമർ നിറഞ്ഞ ഒരു കുടുംബ കഥയാണു പറയുന്നത്.

ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയിലേക്ക് എം.ബി.എ .ബിരുദധാരിയായ ഒരു പെൺകുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കൊച്ചു കൊച്ചു രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

വിശ്വാസും പ്രിയയും ഇതാണ് ശ്രീനാഥ് ഭാസിയുടേയും, . തേജാ ലഷ്മിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ. ശാന്തി കൃഷ്‌ണ ഇർഷാദ് , മീരാ നായർ, പി.പി. കുഞി കൃഷ്ണൻ മാഷ് , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ. ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ് .

നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കഥ- സനു ഭാസ്‌കർ.

ഗാനങ്ങൾ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.

സംഗീതം - രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ ,

പശ്ചാത്തല സംഗീതം-റോണി റാഫേൽ .

ഛായാഗ്രഹണം- പ്രദീപ് നായർ

എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.

കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ.

മേക്കപ്പ് - പട്ടണം ഷാ.

കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദ്രൻസ് ജയൻ .

കോ - ഡയറക്ടർ - ഹാരിസൺ,.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ.

അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്.

സഹസംവിധാനം - അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ.

കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ..

സ്‌റ്റിൽസ് - പ്രേംലാൽ പട്ടാഴി .

പ്രൊഡക്‌ഷൻ എക്സികുട്ടീവ്സ്,

രാജേഷ് തങ്കപ്പൻ. സഫി ആയൂർ,

പ്രൊഡക്ഷൻ കൺട്രോളർ - ഹരിവെഞ്ഞാറമൂട്.

കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും- വാഴൂർ ജോസ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (41 minutes ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (42 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (49 minutes ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (52 minutes ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (54 minutes ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (1 hour ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (1 hour ago)

Malayali Vartha Recommends