സംശയിച്ചത് വെറുതേയോ? വാളകത്ത് അദ്ധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലെന്ന് സി.ബി.ഐ

കൊട്ടാരക്കര വാളകത്ത് അദ്ധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലെന്ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃഷ്ണകുമാറിനെ ആക്രമിക്കുന്നത് കണ്ടെന്ന വാളകം സ്വദേശി ജാക്‌സന്റെ മൊഴി കളവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷ്ണകുമാറിന് പരിക്കേറ്റത് അപകടത്തില്‍ ആണെന്ന പൊലീസിന്റെ കണ്ടെത്തല്‍ സി.ബി.ഐയും ശരിവച്ചിരിക്കുകയാണ്.
ജാക്‌സണെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കിയതിലൂടെയാണ് മൊഴി കളവാണെന്ന് സ്ഥിരീകരിച്ചത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
കൃഷ്ണകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ പരാതിക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ പങ്കുണ്ടെന്ന് പറയുന്ന മുച്ചിരി മനോജ് കൃഷ്ണകുമാറിനെ ആക്രമിച്ചതായി തെളിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ ഇത് വ്യക്തമായെന്നും സി.ബി.ഐ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha