Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാന്‍: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ

09 DECEMBER 2019 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

തനിക്ക് വീണ്ടും കാന്‍സര്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നതായി നന്ദു മഹാദേവ. ഇത്തവണ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെയാണെന്ന് നന്ദു പറയുന്നു. നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം മരുന്നിനോടും അര്‍ബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ് !! വിടില്ല ഞാന്‍ !! അവസാന ശ്വാസം വരെയും പൊരുതും !!വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാന്‍ !!

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,

വീണ്ടും കീമോ തുടങ്ങുകയാണ് !! നാളെ മുതല്‍ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്..!! സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !!! അവള്‍ക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ !!ഇതുവരെ ഞാന്‍ നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് ഭീകരമായ ഒരു യുദ്ധമാണ് മുന്നില്‍ !! ഇതുവരെ അനുഭവിച്ചതിനെക്കാള്‍ പലമടങ്ങ് അധികം വേദനയും കൂട്ടിനുണ്ട് !!

ആദ്യം കാലില്‍ പിടിച്ചു പ്രേമിച്ചു..
അതങ്ങു കൊടുത്തു ഞാന്‍..
പിന്നെ ചങ്കില്‍ കയറിക്കൂടി..
കീമോ കൊടുത്തു ചുരുക്കി ഞാന്‍..
പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോള്‍ ചങ്ക് പറിച്ചു കൊടുത്തു !!

ഇപ്പോള്‍ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി !!! സര്‍ജറി ചെയ്യാന്‍ കഴിയാത്ത ഭാഗങ്ങളിലേക്ക് ഉള്‍വലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്…ഈ ഒരു മരുന്നില്‍ ഇത് ചുരുങ്ങിയില്ലെങ്കില്‍ ആവനാഴിയില്‍ അസ്ത്രമില്ലാതെ യുദ്ധം ചെയ്യുന്ന രാജകുമാരന്റെ അവസ്ഥയാകും എനിയ്ക്ക്..
ഈ ചക്രവ്യൂഹത്തില്‍ നിന്ന് ഇത്തവണ ഈ അഭിമന്യുവിന് പുറത്തു വന്നാലേ പറ്റുള്ളൂ..

ഒരേ സമയം മരുന്നിനോടും അര്‍ബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ് !! വിടില്ല ഞാന്‍ !! അവസാന ശ്വാസം വരെയും പൊരുതും !!വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാന്‍ !! എന്റെ ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീഷ്ണതയും ഞാന്‍ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശമുണ്ട്..!!

നമ്മുടെ കയ്യിലുള്ള ഏറ്റവും വലിയ സമ്ബത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്..ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും ,പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുന്നതിനും ,കൂട്ടുകാരന്‍ കളിയാക്കിയതിനും , പ്രണയം തകര്‍ന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാന്‍ വേണ്ടിയാണ്..!!

എന്തൊക്കെ നഷ്ടപ്പെട്ടാലും കയ്യിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനം എന്ന് തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ വേണ്ടിയാണ് !! ആയുസ്സില്‍ നിഴല് വീഴുമ്‌ബോള്‍ ജീവന്റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടി വരും !!അന്ന് വരെ നാം കണ്ട പനിനീര്‍ പൂവുകളെക്കാള്‍ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്…അന്ന് വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാള്‍ ആഹ്ലാദപൂര്‍ണ്ണമാകും പിന്നീടുള്ള ആഘോഷങ്ങള്‍ക്ക് !!

അന്ന് വരെ കഴിച്ച ഭക്ഷണത്തെക്കാള്‍ സ്വാദായിരിക്കും പിന്നീട് കഴിക്കുന്ന ഓരോ അരിമണി ചോറിനും !!അന്ന് വരെ ഉണ്ടായിരുന്നതിനെക്കാള്‍ ദൃഡതയാകും ബന്ധങ്ങള്‍ക്ക് !!നമുക്ക് മുന്നിലൂടെ പോകുന്ന ഓരോ മനുഷ്യനോടും ഓരോ ജീവിയോടും വാക്കുകള്‍ക്കതീതമായ പ്രേമവും കരുണയും സ്‌നേഹവും കൊണ്ട് മനം നിറയും !! സത്യത്തില്‍ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അര്‍ബുദത്തിലൂടെ കിട്ടിയത്..!!

ക്യാന്‍സര്‍ ഇല്ലാതിരുന്ന നന്ദുവിനെക്കാള്‍ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്നത്തെ ഞാന്‍ !!ശാന്തമായ സാഗരം പോലെയായിരിക്കുന്നു മനസ്സ് !!ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യവും അത്യന്തികമായ വിജയവും അവന്റെ ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്തലാണെന്ന് അര്‍ബുദം എന്ന ധ്യാനം എനിക്ക് മനസ്സിലാക്കി തന്നിരിക്കുന്നു !!!

ഒരു പക്ഷേ അര്‍ബുദത്തെയും അത് തന്ന വേദനകളെയും ഒരു ധ്യാനം പോലെ പവിത്രമായി എടുത്ത് ഇങ്ങനെ വിചിത്രമായി ചിന്തിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും !! ശ്രീകൃഷ്ണനും യേശുവും പോലെ മിക്കവാറും അവതാരപുരുഷന്മാരും സ്വയം വേദനകള്‍ ഏറ്റെടുത്ത് സന്തോഷം കണ്ടെത്തുമായിരുന്നു എന്ന അറിവില്‍ എനിക്കിപ്പോള്‍ അത്ഭുതം ഇല്ല !!

വിധിയെ പഴിക്കുന്നതിന് പകരം ആ വിധിക്ക് നന്ദി പറയുകയാണ് ഞാന്‍…ക്യാന്‍സര്‍ എന്ന ധ്യാനം എനിക്ക് സമ്മാനിച്ച ആ വിധിയോട് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി !!അസഹനീയമായ വേദനകള്‍ കൊണ്ട് പൊട്ടിക്കരയുന്ന അവസ്ഥകളിലും മനസ്സിനുള്ളില്‍ പൂര്‍ണ്ണ സന്തോഷം അനുഭവിക്കാനുള്ള കഴിവ് എനിക്ക് തന്ന ആ വിധിയോട് എനിക്കെങ്ങനെ ഇഷ്ടക്കുറവ് തോന്നും !!!

ഞാനിങ്ങനെ ഒഴുകും…!! ഈ ഒഴുക്ക് നിലയ്ക്കില്ല !! ഞാന്‍ തുടങ്ങിവച്ച കീഴ് വഴക്കങ്ങളിലൂടെ ,പങ്കുവച്ച സന്തോഷപൂര്‍ണ്ണമായ വാക്കുകളിലൂടെ…പകുത്തു നല്‍കിയ നിഷ്‌കളങ്കമായ സ്‌നേഹത്തിലൂടെ…തുടക്കമിട്ട കര്‍മ്മ പദ്ധതികളിലൂടെ..അനന്തമായി ഒഴുകും !!അതിജീവനത്തിലൂടെ ഞാനിങ്ങനെ അതിജീവിച്ചു കൊണ്ടിരിക്കും !! എന്റെ കരങ്ങള്‍ വേദനിക്കുന്ന ഒരായിരം നിരാലംബര്‍ക്ക് ആശ്വാസമാണെന്ന് എനിക്കറിയാം..
എന്റെ വാക്കുകള്‍ മനസ്സ് തളര്‍ന്ന ഒത്തിരിപ്പേര്‍ക്ക് ആശ്വാസമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു..!!

അതെന്റെ നിയോഗമാണ് !! എപ്പോഴത്തെയും പോലെ എനിക്ക് വേണ്ടത് എന്റെ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളാണ്..ശക്തമായി അതിശക്തമായി തിരികെ വരുമെന്ന വാക്കു മാത്രമാണ് പകരം തിരികെ നല്‍കാന്‍ എന്റെ കയ്യിലുള്ളത്..പലപ്പോഴും തീര്‍ന്നു എന്ന് തോന്നുന്ന അവസ്ഥകളില്‍ നിന്ന് അത്ഭുതകരമായി ഞാന്‍ തിരികെ വന്നത് പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളുടെ ഫലമാണ് !!

കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും !!
പക്ഷേ അത് മുന്നോട്ട് തന്നെ
ആയിരിക്കും !!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (57 minutes ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (1 hour ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (1 hour ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (1 hour ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (2 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (2 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (2 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (2 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (3 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (3 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (4 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (5 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (5 hours ago)

Malayali Vartha Recommends