രാഘവനും ഗൗരിയമ്മയും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ല... ഒരു നേതാവിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഒരു നേതാവിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജനാധിപത്യത്തില്‍ നടക്കുന്ന പാര്‍ട്ടിയാണ്. വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. വ്യക്തി വരും, പോവും ഞാന്‍ പോയാലും പാര്‍ട്ടിയുണ്ടാവും. ഒരു നേതാവും ഒരു വ്യക്തിയും പാര്‍ട്ടിക്ക് അധീതമല്ല. ഏതെങ്കിലുമൊരു നേതാവിനു പിന്നിലല്ല ജനങ്ങള്‍ അണിനിരക്കേണ്ടത്. പാര്‍ട്ടിക്ക് പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
എം.വി. രാഘവനെയും ഗൗരിയമ്മയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് ഓര്‍മിപ്പിച്ചാണ് കോടിയേരി വിഎസിനുള്ള മറുപടി നല്‍കിയത്. രാഘവനും ഗൗരിയമ്മയും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്നും കോടിയേരി ഓര്‍മിപ്പിച്ചു. ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. ജനങ്ങളിലാണ് സിപിഎം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha