അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം
അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം. ചന്ദിരൂര്‍ സ്കൂളിന് എതിര്‍വശത്തുള്ള മാധവ മെമ്മോറിയല്‍ സ്കൂളിലാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാരായ മൂന്നുപേര്‍ മാത്രമാണ് ഈ സമയം ലോഡ്ജിലുണ്ടായിരുന്നത്.
ലോഡ്ജില്‍ ഉണ്ടായിരുന്നസ്ത്രീ ജീവനക്കാരി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. ലോഡ്ജിനുള്ളില്‍ കുടുങ്ങിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വൈകിയും തുടരുകയാണ്.
https://www.facebook.com/Malayalivartha