ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് 3 താലൂക്കുകളില്‍ അവധി
പുണ്യ പുരാതനമായ ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് നാളെ പ്രാദേശിക അവധി. നാല് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവല്ല, ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകള്‍ക്കാണ് നാളെ അവധിയുള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് അവധി. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ പിബി നൂഹ് ഉത്തരവിറക്കി.
നാളെ ചക്കുളത്തുകാവില്‍ പുലര്‍ച്ചെ നാല് മണിക്ക് ഗണപതി ഹോമവും നിര്‍മാല്യ ദര്‍ശനവും 8.30ക്ക് വിളിച്ച് ചൊല്ലി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. രാവിലെ ഒമ്ബത് മണിക്ക് ആധ്യാത്മിക സംഗമം നടക്കും. ഹിന്ദു മഹാ മണ്ഡലം പ്രസിഡന്റ് പിഎസ് നായര്‍ പൊങ്കാലയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം കമ്മീഷണര്‍ ഹര്‍ഷനാണ് മുഖ്യാതിഥി.
https://www.facebook.com/Malayalivartha