പാകിസ്ഥാനിലെ കണക്ക് ഞെട്ടിക്കും... മതന്യൂനപക്ഷങ്ങളെ ഒരിക്കലും ഇന്ത്യ വേട്ടയാടിയിട്ടില്ലെന്ന് അമിത്ഷാ; പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ശോഷിക്കുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് തുറന്നടിച്ച് അമിത് ഷാ

ലോക്‌സഭയില്‍ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരിക്കുകയാണ്. വന്ദേമാതരം വിളിയോടെയാണ് ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ ശക്തിയുക്തം എതിര്‍ക്കുന്ന അമിത് ഷായേയാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. മുസ്ലീംങ്ങള്‍ക്കെതിരായ ഒരു വികാരമായി ബില്ലിനെ ആവിഷ്‌ക്കരിച്ചപ്പോള്‍ അതിനെ പൊളിച്ചടുക്കുകയായിരുന്നു അമിത് ഷാ.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി മാറിയെന്ന് അമിത് ഷാ വെളിപ്പെടുത്തി. ഇതേസമയം ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങള്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി മാറി. ഇത് വ്യക്തമാക്കുന്നത് മതന്യൂനപക്ഷങ്ങളെ ഒരിക്കലും ഇന്ത്യ വേട്ടയാടിയിട്ടില്ലെന്നാണ്. റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മറുപടിയായി പാര്‍ലമെന്റില്‍ പറഞ്ഞു. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് ചര്‍ച്ചയില്‍ മറുപടിയായി അമിത് ഷാ പറഞ്ഞത്.
ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരില്‍ പ്രവേശിക്കാനും ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (മുന്‍കൂര്‍ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവര്‍ഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെര്‍മിറ്റ് ആവശ്യമുള്ള നാഗാലാന്‍ഡ്, മിസോറം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
അതേസമയം മുസ്ലിംങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാനുള്ള ബില്ലില്‍ വലിയ പ്രതിഷേധമാണ് ലോക്‌സഭയില്‍ അലയടിച്ചത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്‍ കോടതിയില്‍ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. പൊട്ടിത്തെറിച്ചായിരുന്നു അമിത് ഷായുടെ മറുപടി. ''കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലല്ലേ രാജ്യത്തെ വിഭജിച്ചത്? അങ്ങനെ വിഭജനം നടന്നില്ലായിരുന്നെങ്കില്‍ ഇന്ന് പൗരത്വ ഭേദഗതി ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ല. കോണ്‍ഗ്രസാണ് ഈ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വെട്ടിമുറിച്ചത്. ഞങ്ങളല്ല'', അമിത് ഷാ സഭയില്‍ പൊട്ടിത്തെറിച്ചു.
പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി ലഭിക്കുകയായിരുന്നു. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേര്‍ ലോക്‌സഭയില്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 82 പേരാണ്. ബില്ലവതരണത്തെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും ബിഎസ്പിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. സമാന സ്ഥിതി തന്നെയായിരുന്നു ബില്ല് പാസാക്കുമ്പോഴും ഉണ്ടായിരുന്നത്.
ബില്ല് പാസാക്കിയതിന് പിന്നാലെ എംപിമാര്‍ അമിത് ഷായെ സീറ്റിലെത്തി അഭിനന്ദിച്ചു. 80 പേരാണ് ബില്ലിനെതിരായി വോട്ട് ചെയ്തത്. യുപിഎ അംഗങ്ങള്‍ക്കൊപ്പം ഇടത് എംപിമാരും ബില്ലിനെതിരായി വോട്ടുചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 311 പേരുടെ വോട്ടോടെയാണ് ലോക്‌സഭ ബില്ല് പാസാക്കിയിരിക്കുന്നത്. കടുത്ത ഭരണ പ്രതിപക്ഷ വാക്‌പോരിനൊടുവിലായിരുന്നു ബില്ല് ലോക്‌സഭ പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























