സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവില്‍ ഇന്ന് പൊങ്കാല...
സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷക്കണക്കിനു ഭക്തര്‍ ഇന്നു പൊങ്കാല അര്‍പ്പിക്കും. ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലക്കലങ്ങള്‍ നീളാനാണു സാധ്യത. കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിനു ഭക്തരാണ് ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രത്തിലേക്കെത്തുന്നത്.
പുലര്‍ച്ചെ മുതല്‍ പൊങ്കാലചടങ്ങുകള് തുടങ്ങും. രാവിലെ ഒന്പതിനു ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന് നന്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പൊങ്കാല ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം കമ്മീഷണര്‍ ഹര്ഷന് മുഖ്യാഥിതിയായിരിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നന്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൊങ്കാലയ്ക്കു തുടക്കംകുറിച്ച് പണ്ടാര അടുപ്പിലേക്കു മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നന്പൂതിരി അഗ്നി പകരും. പൊങ്കാല ചടങ്ങുകള്‍ക്കു കാര്യദര്‍ശി മണിക്കുട്ടന് നന്പൂതിരി നേതൃത്വം വഹിക്കും.
https://www.facebook.com/Malayalivartha