Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇത്രയും പ്രതീക്ഷിച്ചില്ല... ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന്റെ അപേക്ഷ മന്ത്രി തള്ളിയതോടെ നിയമനടപടി തുടരും; ആനക്കൊമ്പ് കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മോഹന്‍ലാലിന്റെ പരാതി തള്ളി

10 DECEMBER 2019 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ കടുത്ത നിരാശയിലാണ്. ആരുടേയോ ഉപദേശം കേട്ട് ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന് കനത്ത വിലയാണ് മോഹന്‍ലാലിന് നല്‍കേണ്ടി വരുന്നത്. കേസില്‍ ആരോ ഒറ്റി കൊടുത്തതാണെന്നും മോഹന്‍ലാല്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ഒരന്വേണം വേണമെന്നാണ് മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് തനിക്കെതിരേ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വനംമന്ത്രി കെ. രാജുവിന് അപേഷയും നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി അത് തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നിയമനടപടി നേരിടണമെന്നു മന്ത്രി ഫയലില്‍ രേഖപ്പെടുത്തിയതായി സൂചനയുണ്ട്.

കേസില്‍ മോഹന്‍ലാലിനുവേണ്ടി ചില ഉദ്യോഗസ്ഥര്‍ അണിനിരന്നപ്പോള്‍, സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മന്ത്രിക്കു നീണ്ട കുറിപ്പുതന്നെ എഴുതേണ്ടിവന്നു. ആനക്കൊമ്പ് കേസില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തന്നെ കുടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു മോഹന്‍ലാലിന്റെ പരാതി. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നു മന്ത്രി ഫയലില്‍ കുറിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം ഏതു പൗരനെപ്പോലെയും മോഹന്‍ലാലിനു ബാധകമാണ്.

വനംവകുപ്പ് നല്‍കിയതാണെങ്കിലും ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് മന്ത്രി ശരിവച്ചു. അഭിഭാഷകന്‍ മുഖേന മോഹന്‍ലാല്‍ നല്‍കിയ കത്തിലെ എല്ലാ വാദങ്ങളും മന്ത്രി രാജു തള്ളി. കോടനാട് വനം റേഞ്ച് ഓഫീസറടക്കമുള്ളവര്‍ തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ തനിക്കു വനംവകുപ്പുതന്നെ അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തശേഷവും പെരുമ്പാവൂര്‍ കോടതിയില്‍ ചില ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ ആരോപണം. കേസില്‍ മോഹന്‍ലാലിനോടുനേരിട്ടു ഹാജരാകാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനാകും ഹാജരാവുക.

അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചതിന് 2012 ലാണ് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തത്. മോഹന്‍ലാലിനെ കൂടാതെ മറ്റു മൂന്നു പ്രതികള്‍ക്കു കൂടി കോടതി സമന്‍സ് അയച്ചിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തതോടെയാണ് ഇത് പുറംലോകമറിയുന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ആ നിലപാടിലാണ് ഇപ്പോള്‍ വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാനുള്ള അനുമതി നല്‍കിയിരുന്നു. കൂടാതെ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നല്‍കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യമാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. മോഹന്‍ലാലിനെ പോലെയുള്ള മഹാനടന്‍ കേസില്‍ കുരുങ്ങുന്നത് ആരാധകരേയും വല്ലാതെ ബാധിക്കുന്നുണ്ട്.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (17 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (19 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (22 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (24 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (27 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (34 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (43 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (45 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (47 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (54 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (58 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

Malayali Vartha Recommends