മീനച്ചിലാറില്‍ നിന്നും ഒരു വര്‍ഷം പഴക്കമുള്ള ബൈക്ക്!

ഒരു വര്‍ഷം പഴക്കം തോന്നിക്കുന്ന ഒരു ബൈക്കിന്റെ അവശിഷ്ടങ്ങള്‍ മീനച്ചിലാറ്റില്‍ തീക്കോയിക്കു സമീപം മാര്‍മല അരുവിയില്‍ നിന്ന് കണ്ടെത്തി.
സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രകൃതി ദുരന്തങ്ങളില്‍ അടക്കം സഹായിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ 'നന്മക്കൂട്ടം' നടത്തിയ പതിവു പരിശീലനത്തിനിടയിലാണ് ബൈക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. സംഘത്തിലെ ഫൈസല്‍, സാജിദ് എന്നിവര്‍ വിവരം ഈരാറ്റുപേട്ട പൊലീസില്‍ അറിയിച്ചു.
ഇന്നലെ പൊലീസിനൊപ്പം എത്തി ബൈക്ക് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി. അഫ്സല്‍, നദീര്‍ എന്നിവര്‍ ചേര്‍ന്ന് ബൈക്ക് സ്റ്റേഷനിലെത്തിച്ചു. ഛിന്നഭിന്നമായ അവസ്ഥയിലാണ് ബൈക്ക്.
വെള്ളിക്കുളത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ചെമ്മലമറ്റം സ്വദേശി, മീനച്ചില്‍ പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കണിയാപടിക്കല്‍ ജോബിയുടെ ബൈക്കാണ് ഇതെന്ന് സംശയമുണ്ട്. ഭാര്യയുടെ വീട്ടിലേക്കു പോകും വഴിയാണ് ജോബി കനത്ത മഴയ്ക്കൊപ്പമുണ്ടായ ഉരുളില്‍ പെട്ടത്. ജോബിയുടെ വാഹനം തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാകൂ എന്ന് എസ്‌ഐ എം.എച്ച്. അനുരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























