Widgets Magazine 

24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസ്: വരാപ്പുഴ പീഡനക്കേസിൽ ശിക്ഷാ തടവുകാരായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്: ശോഭാ ജോണടക്കമുള്ള 8 പ്രതികളെ ഡിസംബർ 17 ന് ഹാജരാക്കാനാണ് സെഷൻസ് കോടതി ഉത്തരവ് ; പോലീസ് കമ്മീഷണറുടെ മുന്നിൽ ഒപ്പിട്ട് റോഡിൽ ഇറങ്ങിയ ഉടൻ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

10 DECEMBER 2019 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നും മൂന്നും പ്രതികളായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഡിസംബർ 17ന് ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. ശോഭാ ജോണും അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ പീഡന കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. റിമാന്റിൽ കഴിയുന്ന നാലാം പ്രതി ചന്ദ്രബോസിനെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനും കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. 

ശോഭാ ജോൺ അടക്കമുള്ള എട്ട് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിലേക്കായാണ് സെഷൻസ് കോടതി ജയിലിൽ കഴിയുന്ന മൂന്നു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ടത്. ഡിസംബർ 17ന് നിലവിൽ ജാമ്യത്തിൽ നിൽക്കുന്ന അഞ്ചു പ്രതികളും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
വിനീഷ് കൊലക്കേസിൽ കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ നാലാം പ്രതിയെ അറസ്റ്റ് ചെയ്യാൻ അറസ്റ്റ് വാറണ്ടുത്തരവ് കോടതി പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേരളാ പോലീസിന്റെ ഗുണ്ടാലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയായ ശാസ്തമംഗലം പാങ്ങോട് കൂട്ടാം വിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനി എന്ന അനിൽ കുമാർ, ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി.രാജേന്ദ്രൻ, ശോഭാ ജോൺ, ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ ഹോട്ടലുകൾ , മണൽ ലോറികൾ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയായിരുന്നു ആൽത്തറ വിനീഷ് . ഇയാൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ മുന്നിൽ കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥ പാലിക്കാനായി ഹാജരായി ഒപ്പിട്ട് മടങ്ങിയ ഉടൻ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനായിരുന്ന റാവുവിന്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് മാരകായുധമായ വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടറാണ് വിനീഷിനെ ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്.
കൊല്ലപ്പെടുന്നതിന് ആറുമാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാഖ് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി കാഷ്യറുടെ കൈയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് ബോക്സിൽ നിന്ന് പണം പിടിച്ചുപറിച്ചു കൊണ്ടുപോയി. നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാത്ത വിധം അവരെ തന്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്. മണൽ ലോബികളിൽ നിന്നും ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും ഗുണ്ടാപ്പിരിവ് നടത്തുക പതിവായിരുന്നു. ബ്ലേഡ് മാഫിയക്ക് പലിശപ്പണം പിരിക്കൽ, ഭീഷണിപ്പെടുത്തി മുതലും പലിശയും വാങ്ങി നൽകി ഉയർന്ന തുക കമ്മിഷനായി ഈടാക്കൽ തുടങ്ങിയ കൃത്യങ്ങൾ ചെയ്ത് നഗരത്തിൽ വിലസവേയാണ് ശോഭാ ജോണിന്റെ ഗുണ്ടാസംഘത്തിന്റെ കൊലക്കത്തിക്കിരയായത്. നഗരത്തിൽ ശോഭാ ജോൺ നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമവിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാപ്പിരിവ് ചോദിച്ചതും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്നാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ പീഡനക്കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും അനിയും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (16 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (18 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (21 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (23 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (26 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (33 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (42 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (44 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (46 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (53 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (57 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

Malayali Vartha Recommends