Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദയംപേരൂരില്‍ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി... പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും, കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള നടപടി പോലീസ് തുടങ്ങി

11 DECEMBER 2019 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!

തൃശൂരിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി...

ഉദയംപേരൂരില്‍ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള നടപടി പോലീസ് തുടങ്ങി. വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാറിനും കാമുകി സുനിതയ്ക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

എന്നാല്‍ കൊലപാതകത്തില്‍ മറ്റാരുടെയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രതികള്‍ ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയത്. മൂന്നാമന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ തെളിവ് നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ ഇയാള്‍ സഹായിച്ചിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

അതേസമയം ചേര്‍ത്തല സ്വദേശിനി വിദ്യ കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവനന്തപുരം വെള്ളറടയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഉദംയപേരൂര്‍ പൊലീസില്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാര്‍ പരാതി നല്‍കി. ഇതിന് ഒരു ദിവസം മുമ്ബാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിദ്യയെ ഭര്‍ത്താവും ഇയാളുടെ കാമുകിയും ചേര്‍ന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.

തുടര്‍ന്ന് തിരുനെല്‍വേലിയില്‍ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാര്‍ നല്‍കിയ കാണാതായെന്നുള്ള പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാല്‍, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബര്‍ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്‌സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

അതിനിടെ തിരുന്നല്‍വേലിക്ക് സമീപം മള്ളിയൂര്‍ എന്ന സ്ഥലത്ത് നിന്നും തമിഴ്‌നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ അജ്ഞാത മൃതദേഹം എന്ന പേരില്‍ ഇത് സംസ്‌കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാര്‍ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്തു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (18 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (34 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (45 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (56 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (1 hour ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends