Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മാന്നാറിന്റെ സ്വന്തം സന്നദ്ധസേവന സൈന്യം: മെര്‍റ്റ്

11 DECEMBER 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ഒരു വര്‍ഷത്തിനു മുമ്പുണ്ടായ മഹാപ്രളയത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കൈ മെയ് മറന്ന് ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു പറ്റം യുവാക്കള്‍ മാന്നാറില്‍ ഉണ്ടായിരുന്നു. അവര്‍ കൂടിയാലോചിച്ചു. സ്ഥിരമായ ഒരു സംവിധാനം ഉണ്ടെങ്കില്‍ ഏത് ആപത്ഘട്ടങ്ങളിലും സഹായവുമായി ഓടിയെത്തുവാന്‍ കഴിയുമെന്ന തിരിച്ചറിവും സഹായിക്കുവാന്‍ ഉള്ള മനസ്സും ഒത്തുചേര്‍ന്നപ്പോള്‍ 25 അംഗങ്ങളുടെ സൈന്യം രൂപപ്പെടുകയായിരുന്നു.2019 ജൂലൈയിലാണ് സംഘടനയെന്ന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സുഹൃത്തുക്കളായ ഈ യുവാക്കള്‍ പിന്നീട് കൂടി ആലോചിച്ചാണ് മെര്‍റ്റ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യൂ ടീം എന്നാണ് ഈ സൈന്യത്തിന്റെ പൂര്‍ണ്ണമായ പേര്. ഇത് ഇപ്പോള്‍ മാന്നാറിന്റെ സ്വന്തം സൈന്യമാണ്.

സര്‍ക്കാര്‍ ഏജന്‍സികളായ പോലീസ്, ഫയര്‍ ഫോഴ്‌സ്, ട്രാഫിക് പോലീസ് എന്നീ സേനകളെ സഹായിക്കുന്നതിനൊപ്പം പഞ്ചായത്ത്, റവന്യൂ വകുപ്പിന് വേണ്ട സേവനങ്ങള്‍ നല്‍കുകയെന്നതുമാണ് പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍. രൂപീകരണത്തിനുശേഷം ആഗസ്റ്റില്‍ നടന്ന രണ്ടാമത്തെ ജല പ്രളയത്തില്‍ മാന്നാറിനെ രക്ഷിക്കുവാന്‍ ഈ ടീം ഉണ്ടായിരുന്നു. ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തും അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചതും ഈ കാലയളവില്‍ ഇവര്‍ ചെയ്ത നല്ല പ്രവൃത്തികളാണ്.

പരുമല പെരുന്നാള്‍ ദിനങ്ങളില്‍ പോലീസിനൊപ്പം നിന്ന് ട്രാഫിക് നിയന്ത്രിക്കുവാന്‍ ഈ സേന കൂടി എത്തിയതോടെ മാന്നാറില്‍ ഏറ്റവും വലിയ ഗതാഗത തിരക്കുള്ള ആ ദിവസത്തിലെ പോലീസിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞു. ഒടിഞ്ഞ് വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാനും ഇവര്‍ രംഗത്തുണ്ട്.സംസ്ഥാന പാതയില്‍ മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന് വടക്ക് വശത്തായി ഒടിഞ്ഞ് വീണ കൂറ്റന്‍ മരം വെട്ടി മാറ്റുവാന്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുവാന്‍ ഒപ്പം ഉണ്ടായിരുന്നത് മാന്നാറിന്റെ ഈ സേനയാണ്.

മാന്നാര്‍ മുസ്ലീം പുത്തന്‍പള്ളിക്ക് സമീപം രാത്രിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവാനും ഇവരുടെ വീടുകള്‍ കണ്ടുപിടിച്ച് ബന്ധുക്കളെ രാത്രിയില്‍ വിവിരം ധരിപ്പിക്കുവാനും കൂട്ടികൊണ്ടുവരുവാനുമെല്ലാം ഇവരുടെ സഹായം ഉണ്ടായി. പരുമല ജംഗ്ഷനില്‍ ടോറസ് ലോറിക്കടയില്‍പ്പെട്ട വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചത് ഈ ടീംമിലെ വനിതാ അംഗമായിരുന്നു. വാഹനം തട്ടി രക്തത്തില്‍ മുങ്ങി കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചതും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടും.

ഈ ചെറിയ കാലയളവില്‍ അമ്പത് പേര്‍ക്കാണ് ഈ ടീം രക്തം ദാനം ചെയ്തത്. രാജീവ് പരമേശ്വരന്‍-രക്ഷാധികാരി,രാജീവ്-പ്രസിഡന്റ്,രഘുധരന്‍- വൈസ് പ്രസി, അന്‍ഷാദ്.പി.ജെ-സെക്രട്ടറി,ഫസല്‍.കെ.റഷീദ്-ജോ.സെക്ര., അരുണ്‍. വി.മോഹന്‍-ഖജാന്‍ജി എന്നിവര്‍ ഭാരവാഹികളായുള്ള സേനയാണ് പ്രവര്‍ത്തിക്കുന്നത്. വരും കാലങ്ങളില്‍ സ്വന്തമായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങുവാനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

24 മണിക്കൂറും സേവനങ്ങള്‍ക്കായി വിളിക്കാവുന്ന മൊബൈല്‍ നമ്പരും ഇവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവാണ് ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തല്‍ നടത്തിയത്. 7909101108 എന്നതാണ് ഈ സേനയുടെ ഫോണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends