കൊല്ലം കുണ്ടറയില്‍ സുഹൃത്തായ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതി പോലീസ് കസ്റ്റഡിയില്‍; പുനക്കുന്നൂര്‍ സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്; അയല്‍വാസിയായ അനീഷാണ് പിടിയിലായത്
ഇന്നു രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ഷൈലയുടെ വീടിനു മുന്നിലിട്ട് അയല്‍വാസിയായ അനീഷ് ഷൈലയുടെ കഴുത്തില്‍ കുത്തുകയായിരുന്നു ഷൈലയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കള്‍ കേരളപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ പോലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തു.
അടുത്തകാലത്ത് വാടകക്ക് താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിനെ കാമുകനായിരുന്ന അനീഷ് ചോദ്യം ചെയ്തിരുന്നു ഇത് ഷൈല വകവക്കാത്തില് പ്രകോപിതനായാണ് പ്രതി ഷൈലയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മാസങ്ങള്‍ക്ക് മുമ്ബ് ഷൈലയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കാറടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. ഷൈല ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ ഇവരെ മര്‍ദ്ദിച്ചത്. ഇയാള്‍ തന്നെ സ്വന്തം ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു.
ഷൈലയുടെ ഭര്‍ത്താവ് വിദേശത്താണ്. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ കൊലപാതക സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha