Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകുന്നതിൽ വൻ അഴിമതി; സർക്കാർ, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളിൽ നിന്നും നഗരസഭകൾക്കും പഞ്ചായത്തിനും കൈക്കൂലി ഇനത്തിൽ പിരിഞ്ഞുകിട്ടുന്നത് ലക്ഷങ്ങൾ: എയ്ഡഡ് സ്കൂളുകളിൽ പകുതിയിൽ ഏറെയും യാതൊരു അടച്ചുറപ്പുറപ്പും ഇല്ലാത്ത കെട്ടിടങ്ങൾ; പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം കൊണ്ടെങ്കിലും ഇതിൽ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം

11 DECEMBER 2019 04:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകുന്നതിൽ വൻ അഴിമതി. ലക്ഷകണക്കിന് രൂപയാണ് സർക്കാർ, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളിൽ നിന്നും നഗരസഭകൾക്കും പഞ്ചായത്തിനും കൈക്കൂലി ഇനത്തിൽ പിരിഞ്ഞുകിട്ടുന്നത്. തകർന്നു വീഴാറായ സ്കൂളുകൾക്ക് വരെ കൈക്കൂലി കിട്ടിയിൽ ഉദ്യോഗസ്ഥർ സർട്ടിഫിക്കേറ്റ് നൽകാറുണ്ട്.

എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ നിന്നാണ് പതിനായിരങ്ങൾ നഗരസഭാ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പിരിഞ്ഞു കിട്ടുന്നത്. ഒരു പഞ്ചായത്തിൽ ഒരു എയ്ഡഡ് സ്കൂൾ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു എന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നത്. എയ്ഡഡ് സ്കൂളുകളിൽ പകുതിയിൽ ഏറെയും യാതൊരു അടച്ചുറപ്പുറപ്പും ഇല്ലാത്ത കെട്ടിടങ്ങളാണ്. ഇത്തരം കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് ഉണ്ടെങ്കിൽ മാത്രമേ ഓരോ വർഷവും ജീവനക്കാർക്ക് ശമ്പളം ലഭിക്കുകയുള്ളു. തകർന്ന കെട്ടിടങ്ങൾക്ക് പോലും ഫിറ്റ്നെസ് ലഭിക്കാറുണ്ട്. അത് കിട്ടുന്നത് കൈക്കൂലി വഴിയാണ്.

തകർന്ന കെട്ടിടങ്ങൾ നന്നാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടാൽ അവർ ചെയ്യാറില്ലെന്നു അധ്യാപകർ പറയുന്നു. പല സ്കൂളുകളിലും കെട്ടിടം നന്നാക്കുന്നത് അധ്യാപകർ പിരിവെടുത്താണ്. ഇത്തരത്തിൽ ജീവനക്കാർ പിരിവെടുത്ത് തന്നെയാണ് നഗരസഭ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്കൂളുകളിൽ നിന്നുപോലും നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാറുണ്ട്. അവരെ പിണക്കി വിട്ടാൽ ഫിറ്റ്നെസ് കിട്ടില്ലെന്ന സംശയത്തിലാണ് ജീവനക്കാർ കൈക്കൂലി നൽകാൻ തയ്യാറാകുന്നത്. എത്ര നല്ല കെട്ടിടം ഉണ്ടെങ്കിലും ഏതെങ്കിലുമൊരു കുറ്റം കണ്ടെത്തുമെന്നാണ് ദീവനക്കാർ പറയുന്നത്

പാമ്പു കടിയേറ്റ് പെൺകുട്ടി മരിച്ച സ്കൂളിനും ഫിറ്റ്നെസ് ലഭിച്ചിട്ടുണ്ട്. സർക്കാർ സ്കൂൾ ആകുമ്പോൾ സാധാരണഗതിയിൽ ഉദ്യോഗസ്ഥർ ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. എന്നാൽ അവിടെയും ഡമോക്ലസിന്റെ വാൾ പോലെ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് തൂങ്ങികിടക്കും. ഫിറ്റ്നെസ് കിട്ടിയില്ലെങ്കിൽ ശമ്പളം കിട്ടാത്തവരിൽ സർക്കാർ സ്കൂളിലെ ഉദ്യോഗസ്ഥരുമുണ്ട്.

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സ്കൂളിൽ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് എങ്ങനെയാണ് കിട്ടിയതെന്ന് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കൈകൂലി വാങ്ങി ഫിറ്റ്നെസ് നൽകുന്ന ഭാഗ്യപരീക്ഷണങ്ങൾ നടത്തരുതെന്ന് പൊതുവേ പറയാറുണ്ട്. കാരണം കെട്ടിടം തകരുകയോ കുട്ടികൾക്ക് അപകടം സംഭവിക്കുകയോ ചെയ്താൽ അധ്യാപകർക്ക് മറുപടി പറയേണ്ടിവരും. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥർ ഒരിക്കലും ഇത്തരം കേസുകളിൽ പ്രതികൾ ആകാറില്ല. പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം കൊണ്ടെങ്കിലും ഇതിൽ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം.

നഗരസഭാ ഉദ്യോഗസ്ഥരെ പ്രതി ചേർത്താൽ മാത്രമേ കൈക്കൂലി പ്രവണത അവസാനിക്കുകയുള്ളു.എന്നാൽ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച കേസിൽ ഇതു വരെ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് നൽകിയവരെ പ്രതികളാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (55 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends