പൊന്‍കുന്നം ജനമൈത്രി പോലീസിന്റെ ചുക്കുകാപ്പിവിതരണം എട്ടുവര്‍ഷം പിന്നിടുന്നു, വാഹന ഡ്രൈവര്‍മാരും സ്വാമിമാരും അപകടത്തില്‍ പെടാതിരിക്കാനുള്ള ശ്രമം
പൊന്‍കുന്നം പോലീസ് സ്റ്റേഷനു മുന്നിലെ അയ്യപ്പസേവാകേന്ദ്രത്തില് രാത്രി എട്ടുമുതല്‍ പുലരും വരെ അയ്യപ്പന്മാര്ക്ക് സൗജന്യമായി ചുക്കുകാപ്പി നല്‍കുന്നുണ്ട്.
ഈ പദ്ധതിയില്‍ രാഷ് ട്രീയ പ്രസ്ഥാനങ്ങളുടേയും തൊഴിലാളികളുടേയം ഒരുപോലെയുള്ള സഹകരണവും ഉണ്ട്.
അയ്യപ്പ തീര്‍ഥാടകരുടെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് രാത്രികാലത്ത് ഉറക്കച്ചടവുമൂലം അപകടമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊന്‍കുന്നം ജനമൈത്രി പോലീസും സന്നദ്ധസംഘടനകളും ചേര്‍ന്ന് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്.
ചുക്കുകാപ്പി വിതരണം എട്ടുവര്‍ഷം പിന്നിടുമ്പോള്‍ അപകടങ്ങള്‍ കുറയ്ക്കാനായി എന്നത് ജനമൈത്രി പോലീസിന്റെ ശ്രമം വിജയകരമാണെന്നതിന് ഉദാഹരണം കൂടിയാകുകയാണ്.
https://www.facebook.com/Malayalivartha