ഉള്ളിമാലയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നവവധു...തൊട്ടാൽ പൊള്ളുന്ന ഉള്ളിവിലക്കാലത്ത് ഈ നവ വധു സ്വർണത്തിനു പകരം അണിഞ്ഞത് ഉള്ളിമാലയാണ് ...വെെറലായി ഫോട്ടോഷൂട്ട്
ഉള്ളിവില വർധനക്കെതിരെ ബിരിയാണി ഉണ്ടാക്കിയും മറ്റും പ്രതിഷേധിക്കുന്നവരുടെ ഒപ്പം വൈറലായ വിവാഹ ഫോട്ടോ ഷൂട്ട് . സ്വർണത്തിനു വിലക്കൂടുതൽ ഉള്ളതുകൊണ്ടുതന്നെയാണ് വിവാഹത്തിന് വധു പൊന്നിൽ കുളിച്ചു അണിഞ്ഞൊരുങ്ങുന്നത്. എന്നാൽ തൊട്ടാൽ പൊള്ളുന്ന ഉള്ളിവിലക്കാലത്ത് ഈ നവ വധു സ്വർണത്തിനു പകരം അണിഞ്ഞത് ഉള്ളിമാലയാണ്
ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോ ഷൂട്ടുകളാണല്ലോ ..സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിംഗ് ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ വിവാഹത്തോട് അനുബന്ധിച്ച് ഫോട്ടോഷൂട്ടുകളുടെ ഒരു ബഹളം തന്നെ ഉണ്ടാകാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ ഒച്ചപ്പാടുകൾ കെട്ടടങ്ങിയിട്ടുമില്ല. എന്നിരുന്നാലും യുവതലമുറ ഇപ്പോഴും ഫോട്ടോഷൂട്ടുകൾക്കൊപ്പം തന്നെയാണെന്നതിൽ ഭിന്നാഭിപ്രായമില്ല. ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകാനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞു പിടിക്കാറുമുണ്ട്. അത്തരത്തിൽ തികച്ചും വ്യത്യസ്തവും ആനുകാലിക പ്രസക്തി ഉള്ളതുമായ ഒരു വൈറൽ ഫോട്ടോഷൂട് വിശേഷം ഇതാ
ഇപ്പോൾ ഉള്ളി വില കുതിച്ചുയരുന്ന ഘട്ടത്തിൽ ആഭരണമായി ഉള്ളി ധരിച്ചിച്ചെത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വെെറലാകുന്നത്.. ഉള്ളികൾ കൊണ്ടുള്ള മാലകൾ അണിഞ്ഞാണ് വധു ഫോട്ടോഷൂട്ടിനായി നിൽക്കുന്നത്. ഫോട്ടോഗ്രാഫർ ആയ വിഷ്ണു ആണ് ചിത്രങ്ങൾ പകർത്തിയത്. അദ്ദേഹത്തിന്റെ വിഷ്ണു whiteramp എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്
https://www.facebook.com/Malayalivartha