കൊല്ലത്ത് പട്ടാപ്പകല്‍ മകളെ സ്‌കൂളിലാക്കി മടങ്ങി വരവേ, യുവതിയെ കാമുകന്‍ കുത്തിക്കൊന്നു... രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി നിരാവധി കുത്തേറ്റ് ഷൈല റോഡിലേക്ക് വീണു, പോലീസ് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൊല്ലത്ത് പട്ടാപ്പകല്‍ മകളെ സ്‌കൂളിലാക്കി മടങ്ങി വരവേ, യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. കുണ്ടറ പെരുമ്പുഴ അഞ്ചുമുക്ക് കരിമ്ബിന്‍കര ഉമര്‍ കൊട്ടേജില്‍ ഒമര്‍ ഷെരീഫിന്റെ ഭാര്യ ഷൈലയാണ് കൊല്ലപ്പെട്ടത്. അഞ്ചുമുക്ക് കരിമ്പിന്‍കര കുന്നുംപുറത്ത് വീട്ടില്‍ അലിയാരുടെ മകന്‍ അനീഷിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി നിരാവധി കുത്ത് ഏറ്റ് ഷൈല റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കുണ്ടറ പോലീസ് ഷൈലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഷൈലയെ കുത്താന്‍ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടില്‍ കയറി കഴുകിയ ശേഷം സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതി പോലീസിനെ കണ്ടപ്പോള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
അനീഷും ഷൈലയും ദീര്‍ഘനാളായി അടുപ്പത്തിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് അനീഷിന്റെ കല്യാണം കഴിഞ്ഞെങ്കിലും ഷൈലയുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പെട്ടു. അടുത്തിടെ പുതിയതായി വന്ന അയല്‍ക്കാരുമായി ഷൈല സൗഹൃദത്തിലാവുകയും വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനീഷുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായാണ് വിവരം. ഇതിനെ ചൊല്ലി ഇവര്‍ തമ്മില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ഉണ്ടായ വൈരാഗ്യത്തിലാണ് ഷൈലയെ കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ഒമര്‍ ഷെരീഫ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























