Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നാവടക്കിയില്ലെങ്കില്‍... ബിജെപിയോടൊപ്പം എന്‍ഡിഎയില്‍ നില്‍ക്കുകയും അതേസമയം തന്നെ എതിരാളികള്‍ക്ക് വടി കൊടുക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ആന്റ് സണ്ണിനെ നിലയ്ക്ക് നിര്‍ത്താന്‍ കേന്ദ്ര ബിജെപി; പഴയ വെള്ളാപ്പള്ളി വിശ്വസ്തന്‍ സുഭാഷ് വാസു കളം നിറയുമ്പോള്‍ വെള്ളാപ്പള്ളിമാര്‍ക്ക് ചങ്കിടിക്കുന്നു

12 DECEMBER 2019 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സംസ്ഥാനത്ത് ബിജെപിയ്ക്കനുകൂലമായി നില്‍ക്കുമെന്ന തോന്നലുണ്ടാക്കി ബിജെപിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും എന്‍ഡിഎ അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും ഉടന്‍ ഫലം കിട്ടുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്തിയില്ലെന്നു മാത്രമല്ല ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്ന് തുഷാര്‍ തുറന്നടിക്കുകയും ചെയ്തു. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് ഇതൊന്നും ചോദിക്കാനുള്ള ധൈര്യമില്ല. മാത്രമല്ല സമ്മര്‍ദം ചെലുത്തി സ്ഥാനങ്ങള്‍ നേടാനായി തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിക്ക് ചെന്നു. അമിത്ഷായാകട്ടെ തുഷാറിനെ കണ്ടില്ല. രണ്ടാഴ്ച ഡല്‍ഹിയില്‍ കഴിഞ്ഞിട്ടും അമിത് ഷാ കനിവ് കാട്ടിയില്ല.

ഇതിനിടെ അച്ഛനേയും മകനേയും പാഠം പഠിപ്പിക്കാന്‍ ബി.ഡി.ജെ.എസിലും എസ്.എന്‍.ഡി.പി.യിലും വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരാതി അവര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടത്തേക്ക് ചാടാനൊരുങ്ങുന്ന വെള്ളാപ്പള്ളിമാര്‍ക്ക് കനത്ത പണിനല്‍കാനുള്ള ആയുധമായാണ് വെള്ളാപ്പള്ളിമാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവിനെ കാണുന്നത്. അമിത്ഷായുടെ സപ്പോര്‍ട്ടു കൂടി കിട്ടിയാല്‍ ഉറപ്പാണ് സുഭാഷ് അലി പൊളിക്കും. ഇതിലൂടെ വെള്ളാപ്പള്ളി വിരുദ്ധരെ ഒന്നിപ്പിക്കാമെന്നും കണക്ക് കൂട്ടുന്നു. മാത്രമല്ല വെള്ളാപ്പള്ളിമാര്‍ക്ക് എന്നും പേടി സ്വപ്നമായ മൈക്രോ ഫിനാന്‍സും അവരെ അലട്ടുന്നുണ്ട്. ഇങ്ങോട്ട് കേസ് വരാതിരിക്കാനായി മൈക്രോ ഫിനാന്‍സും വെള്ളാപ്പള്ളി മുന്‍കൂട്ടി എറിയുന്നുണ്ട്.

ആ ഒരു ആശങ്ക വെള്ളാപ്പള്ളി നടേശന്‍ തുറന്ന് പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സംസാരത്തിലതുകാണാം. അതിനാലാണ്‌സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ സുഭാഷ് വാസുവിനു നല്‍കി. അതുകൊണ്ടുതന്നെ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്? ഇനി ഒരു മന്ത്രി വേണം അല്ലേയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കേരളത്തില്‍ എസ്.എന്‍.ഡി.പിക്ക് 140 ഓളം യൂണിയനുകളുണ്ട്്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ല. എസ്.എന്‍.ഡി.പി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായാണ് സുഭാഷ് വാസു രംഗത്തെത്തിയത്. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അത് അമിതാഷായുടെ സപ്പോര്‍ട്ടോടെയാണെന്നും വെള്ളാപ്പള്ളിമാര്‍ ഭയക്കുന്നു. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് സുഭാഷ് വാസുവിന്റെ ആരോപണം. സമുദായും എല്ലാത്തിനും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്‍ത്തനത്തില്‍ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു. 136 യുണിയനുകളില്‍ 90 യൂണിയനുകള്‍ ഒപ്പമുണ്ടെന്നാണ് അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന. അങ്ങനെയായാല്‍ വെള്ളാപ്പള്ളിമാര്‍ പേടിക്കേണ്ടി വരും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (3 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (3 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (3 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (3 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (3 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (3 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (3 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (3 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends