ഉദയംപേരൂര്‍ കേസ്..... കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെയും കാമുകിയെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും
കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെയും കാമുകിയെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്കു താമസിക്കുന്ന കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാര്‍ (40), തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39) എന്നിവരാണു കേസില്‍ റിമാന്‍ഡിലുള്ളത്. പ്രേംകുമാറിന്റെ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്ബ് വിദ്യ(48)യാണു കൊല്ലപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ തെളിവെടുപ്പിനായി തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൊണ്ടു പോകും.
കൊലപാതകം നടന്ന തിരുവനന്തപുരം പേയാട്ടെ വില്ല, മൃതദേഹം ഉപേക്ഷിച്ച വഴിയരികിലെ കുറ്റിക്കാട്, മൃതദേഹം ഉപേക്ഷിച്ച ശേഷം ഇവര്‍ തങ്ങിയ ഹോട്ടല്‍ മുറി, ഇടയ്ക്കു പണം എടുത്ത എടിഎം കൗണ്ടര്‍, ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥലത്തെ ടോള്‍ ബൂത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തും.ഗൂഢാലോചന, കൊലപാതകം, മൃതദേഹം ഒഴിവാക്കല്‍ എന്നിവയില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ടെന്ന വിശ്വാസത്തിലാണ് പൊലീസ്. പ്രേംകുമാറിന്റെ അടുത്ത സുഹൃത്തുക്കളെയും അടുത്ത ദിവസം ചോദ്യം ചെയ്യും. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടുകയാണ് പൊലീസ്. കൊല നടത്താന്‍ ഉപയോഗിച്ച കയര്‍, മൃതദേഹം കയറ്റിയ കാര്‍ എന്നിവ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
https://www.facebook.com/Malayalivartha