കുളിമുറിയില്‍ കുടുങ്ങിയ കഞ്ചാവ് കേസ് പ്രതിയെ പിടികൂടി, വിലങ്ങുമായി രക്ഷപ്പെട്ടത് രണ്ടുവട്ടം!

തെളിവെടുപ്പ് നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
പൊലീസിന് തലവേദന സൃഷ്ടിച്ചത് കോട്ടയം ഏലൂര്‍ സ്വദേശിയായ ഗോകുലാണ്്. ഇന്നലെ രാവിലെ പത്തരയോടെ നാലരകിലോ കഞ്ചാവുമായാണ് ഗോകുലിനെ പിടികൂടിയത്. മാഹസര്‍ എഴുതി തിരികെ ജീപ്പിലേക്ക് കയറ്റുമ്പോഴാണ് രക്ഷപ്പെടാനുളള ആദ്യ ശ്രമം.
ആദ്യ ശ്രമം വിജയിക്കാതായതോടെ ഗോകുല്‍ വീണ്ടും അവസരം കാത്തിരുന്നു. അരമണിക്കൂറിനുള്ളില്‍ പോലീസ് വാഹനത്തില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ടു. ഇതോടെ രക്ഷപെട്ട പ്രതിക്കായി സമീപത്തെ വീടുകളില്‍ തുടങ്ങി കുളങ്ങളിലും കിണറുകളിലും പൊലീസ് തപ്പിത്തുടങ്ങി.
ഒടുവില്‍ ആളൊഴിഞ്ഞ വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. കഞ്ചാവ് കടത്തിന് പുറമെ മോഷണമുള്‍പ്പെടയെുളള കേസുകളില്‍ പ്രതിയാണ് ഗോകുല്‍.
https://www.facebook.com/Malayalivartha


























