വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. വെളിയം പടിഞ്ഞാറ്റിന്‍കര അലിമുക്കില്‍ ശ്രീശൈലം വീട്ടില്‍ അനില്‍കുമാറാണ്(47) മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും വൈദ്യുതി വിച്ഛേദിക്കാനോ അനില്‍കുമാറിനെ വേര്‍പെടുത്താനോ കഴിഞ്ഞില്ല.
പിന്നീട്, അഗ്‌നിരക്ഷാസേനയുടെ പരിശീലനം ലഭിച്ചിട്ടുള്ള ചരുവിള പുത്തല്‍വീട്ടില്‍ ഷീബയും സമീപവാസിയായ ദേവരാജനും ചേര്‍ന്നു മുളവടി ഉപയോഗിച്ച് അനില്‍കുമാറിനെ വേര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മീയ്യണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി ശോഭയുടെ അമ്പലംകുന്നിലെ പുരയിടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























