ശിശുക്ഷേമ സമിതി ചെയർമാൻ എസ് പി ദീപക്കിന്റെ കഞ്ഞികുടി മുട്ടിച്ച ബാലാവകാശ കമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം; വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലായിരുന്ന പദവി പ്രശ്നത്തിന് ദീപക്കിന്റെ ജോലി പോയതോടെ തീരുമാനമായി

ശിശുക്ഷേമ സമിതി ചെയർമാൻ എസ് പി ദീപക്കിന്റെ കഞ്ഞികുടി മുട്ടിച്ച ബാലാവകാശ കമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലായിരുന്ന പദവി പ്രശ്നത്തിന് ദീപക്കിന്റെ ജോലി പോയതോടെ തീരുമാനമായി. നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷനുള്ളത്. ഇതാണ് ചീഫ് സെക്രട്ടറിയുടെ നിലവാരത്തിലേക്ക് ഉയർത്തിയത്.
ചീഫ് സെക്രട്ടറിയുടെ ശമ്പളവും അലവൻസുകളും പി സുരേഷിന് ലഭിക്കും. മുമ്പ് ശോഭാ കോശിയായിരുന്നു ബാലാവകാശ കമ്മീഷൻ അധ്യക്ഷ. അവർക്ക് വകുപ്പ്മന്ത്രി എം കെ മുനീറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പോസ്റ്റ് മാസ്റ്റർ ജനറലായിരുന്ന ശോഭാ കോശിക്ക് അവർ ഉദ്യോഗത്തിലിരിക്കെ ലഭി ശമ്പളമാണ് നൽകികൊണ്ടിരുന്നത്. അത് ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതലായിരുന്നു. എന്നാൽ പി. സുരേഷ് അധികാരമേറ്റപ്പോൾ അദ്ദേഹത്തിന് എന്ത് തസ്തിക നൽകണം എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ലെന്നാണ് സർക്കാർ വിശദീകരണം. കാരണം സുരേഷ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല. എന്നാൽ അത്തരമൊരു തീരുമാനം ഉണ്ടായത് അനവസരത്തിലാണെന്നതാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ലെയ്സൻ ഓഫീസർ എ സമ്പത്തിനും അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദിനും കാബിനറ്റ് പദവി നൽകിയതിന് പിന്നാലെയാണ് സുരേഷിനും ഉന്നതപദവി നൽകിയത്. യഥാർത്ഥത്തിൽ ഇതിൽ നിയമവിരുദ്ധമായ യാതൊന്നുമില്ല. കാരണം ചീഫ് സെക്രട്ടറിയെ ഉൾപ്പെടെ വിളിച്ചുവരുത്താൻ ബാലാവകാശ കമ്മീഷൻ ചെയർമാന് അധികാരമുണ്ട്. ബാലാവകാശ ലംഘനം കണ്ടെത്തിയാൽ അത് ആവശ്യവുമാണ് അങ്ങനെമുള്ള ഒരാൾക്ക് ചീഫ് സെക്രട്ടറിയുടെ പദവിയാണ് നൽകേണ്ടത് മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റേത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുല്യമായ പദവിയാണ്. ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിക്ക് മാത്രമേ പ്രസ്തുത പദവി കൈയാളാൻ കഴിയുകയുള്ളു.
എന്നാൽ വിവാദങ്ങൾക്കിടയിൽ ബാലാവകാശ കമ്മീഷൻ ചെയർമാന് പദവി നൽകുന്ന കാര്യം മന്ത്രിസഭായോഗത്തിലേക്ക് കൊണ്ടുവന്നവരുടെ ഉദ്ദേശമാണ് മനസിലാകാത്തത് . ഇതിൽ ഒരു ഗൂഢലക്ഷ്യം ഉണ്ടോ എന്ന് സംശയമുണ്ട്. സാധാരണ ഫയൽ പോലെ ഇതും മന്ത്രിസഭയിലേക്ക് വന്നതല്ല . സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയപ്പോൾ ഇത്തരം തീരുമാനങ്ങൾ മന്ത്രിസഭയിൽ കൊണ്ടു വരണമെങ്കിൽ അതിന് പിന്നിൽ ഗൂഢലക്ഷ്യം കാണും. സർക്കാരിന്റെ ഇമേജ് നശിപ്പിക്കാൻ താത്പര്യമുള്ളവർ ഉന്നതങ്ങളിൽ കാണുമെന്ന് ചുരുക്കം.അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവി ചീഫ് സെക്രട്ടറിയുടേതാക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയാൽ മതിയാകും. അതാണ് മന്ത്രിസഭയിലേക്ക് കൊണ്ടു ചെന്ന് വാർത്തയാക്കിയത്.
ദീപക്കിനെതിരായ സുരേഷിന്റെ പ്രസ്താവന സർക്കാരിന്റെ ഇമേജ് വർധിപ്പിച്ചു. പാമ്പു കടിയേറ്റ കുട്ടിയുടെ കാര്യത്തിലും ബാലാവകാശ കമ്മീഷന്റെ നിലപാട് സർക്കാരിനെ സഹായിച്ചു. അതിന് പിന്നാലെയാണ് സ്ഥാനക്കയറ്റം നൽകിയത്. അതാണ് വിവാദമായത്.
https://www.facebook.com/Malayalivartha


























