Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

പട്ടാപ്പകല്‍ യുവതിയെ റോഡിലിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായി, തലങ്ങും വിലങ്ങും ശരീരത്തില്‍ ആഞ്ഞു കുത്തിയത് 31 തവണ!! നാട്ടുകാര്‍ തടിച്ചു കൂടിയിട്ടും മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു; കൊല്ലം കുണ്ടറയിൽ നടന്ന അരുംകൊലയ്ക്ക് പിന്നിൽ...

12 DECEMBER 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുണ്ടറ പെരുമ്ബുഴയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു. ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്..

അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്ബോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാന്‍ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കില്‍ വന്ന് പരിസരത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടില്‍ കയറിയിരുന്നു. എന്നാല്‍, പാല്‍ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു.

31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേര്‍ന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പില്‍നിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു.

സമീപത്തെ വീടുകളെല്ലാം മതില്‍കെട്ടുകള്‍ക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയല്‍ക്കാര്‍ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകള്‍ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാന്‍ തയ്യാറായില്ല.സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയില്‍ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടന്‍ ഓടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു. ആറുമാസം മുമ്ബ് വീട്ടിനുള്ളില്‍ കയറി യുവതിയെ ആക്രമിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നു. ഇവര്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (15 minutes ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (24 minutes ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (34 minutes ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (40 minutes ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (46 minutes ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (3 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (4 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (4 hours ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (4 hours ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (4 hours ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (4 hours ago)

Malayali Vartha Recommends