ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല; ഷെയ്നുമായി ചർച്ചയ്ക്കില്ല നിലപാട് കടുപ്പിച്ച് താരസംഘടനകള്‍

യുവനടന്‍ ഷെയ്ന്‍ നിഗം ഫേസ്ബുക്കിലൂടെ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കില്ല എന്ന് താരസംഘടനയായ 'അമ്മ. ഷൈൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ സംഘടന നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മാതാക്കള്‍. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. അതേസമയം, തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം തീയതിയിലെ യോഗത്തിന് ശേഷം തീരുമാനമെന്നും താരസംഘടന പ്രതികരിച്ചു.
നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. 22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും പറഞ്ഞു.
നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാല്‍ താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ഐഎഫ്എഫ്‌കെ വേദിയില്‍ വച്ച് ഷെയ്ന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സിനിമയില്‍ വിലക്കുകല്പിച്ച നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്‌നിന്റെ പരാമര്‍ശം തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ന്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും സ്വതസിദ്ധമായ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും ഷെയ്ന്‍ പറയുന്നുണ്ട് .
കുറിപ്പിന്റെ പോര്ണ്ണരൂപം ഇങ്ങനെയാണ് ;
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം എന്നതായിരുന്നു ഷൈനിന്റെ ഫേസ്ബുക് പോസ്റ്റ്.
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ മലയാള സിനിമയില്‍ നിന്നും വിലക്കിയ നിര്‍മാതാക്കളുടെ സംഘടനയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ചിരുന്നു ഷെയ്ന്‍ നിഗം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെയ്ന്‍ വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയത്.
https://www.facebook.com/Malayalivartha


























