വിലക്കയറ്റത്തിന് നേരിയ ആശ്വാസം ; ഉള്ളി വിലയ്ക്ക് സഡൻ ബ്രേക്ക്....! വിപണി ഉഷാറാകും എന്ന് വ്യാപാരികൾ

സംസ്ഥാനത്തെ വിപണികളിൽ കുതിച്ചുയർന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.
ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപയായാണ് കുറഞ്ഞത്. ഒറ്റയടിക്ക് കുറവ് വന്നത് 40 രൂപ. പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും വിലക്കയറ്റം നന്നായി വലച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ഉള്ളി കൂടി എത്തുന്നതോടെ വില എത്രയും വേഗം സാധാരണനിലയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
ദക്ഷിണേന്ത്യൻ നഗരങ്ങളിലെല്ലാം ഉള്ളി വില തൊട്ടാൽ പൊള്ളുന്ന നിലയിൽ എത്തിയിരുന്നു. ചെന്നൈയിൽ ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 220 രൂപ വരെയാണ് എത്തിയത് . വലിയ ഉള്ളിക്കു വില 200 നു മുകളിലായിരുന്നു വില . ബെംഗളൂരുവിൽ ഉള്ളിക്കു വില 200 കടന്നു. ഹോട്ടലുകളിലും വീടുകളിലെ അടുക്കളയിലുമെല്ലാം ഉള്ളിവില പ്രതിഫലിച്ചു തുടങ്ങി. ഉള്ളിയെന്നു കേട്ടാൽത്തന്നെ കണ്ണീർ വരുന്ന അവസ്ഥയിലായിരുന്നു സാധാരണക്കാർ.
വില പിടിച്ചാൽ കിട്ടാതായതോടെ പല ഹോട്ടലുകളും തൽക്കാലത്തേക്ക് ഉള്ളി ഉപയോഗിച്ചുള്ള വിഭവങ്ങൾ നിർത്തിയിരിക്കുകയാണ്. ബിരിയാണിക്കൊപ്പം ഒന്നു ദഹിക്കാനെന്നോണം വലിയ ഉള്ളിയുടെ കഷണം മുറിച്ചിടുന്നതു പതിവായിരുന്നു. ഇപ്പോൾ ഇതു കാണാനേയില്ല. ചിലർ വെള്ളരിക്കഷണം കൊടുക്കുന്നുണ്ട്. പലേടത്തും സാലഡിൽനിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. ചായക്കടകളിൽ സുലഭമായിരുന്ന ഉള്ളിവടയും ഒളിവിൽ പോയിട്ടുണ്ട്. കുത്ത് പൊറോട്ട, ഓംലറ്റ് എന്നിവയാണു ബാധിക്കപ്പെട്ട മറ്റു ഭക്ഷണ പദാർഥങ്ങൾ. ചില കടകൾ തൽക്കാലത്തേക്ക് ഇവ നിർത്തിവച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ 5 മുതൽ 10 രൂപവരെ കൂട്ടി.
ദിനംപ്രതി 10 രൂപവരെയാണു കിലോയ്ക്കു കൂടുന്നത്. ഒന്നര മാസം മുൻപ് 40 രൂപയ്ക്കു കിട്ടിയിരുന്ന സാധനമാണ്.. ഒന്നര മാസം കൊണ്ട് ഒരു കിലോയ്ക്കു 150 രൂപയോളമാണു വർധന.
വിലക്കയറ്റത്തിനിടെ വ്യാപാരികൾ വൻതോതിൽ സവാള പൂഴ്ത്തിവയ്ക്കുന്നെന്ന ആരോപണത്തെ തുടർന്നു സംസ്ഥാനത്തെ മൊത്തവ്യാപാര വിപണന കേന്ദ്രങ്ങളിൽ (എപിഎംസി) ലോകായുക്തയുടെയും അഴിമതി വിരുദ്ധ ബ്യൂറോയുടെയും (എസിബി) നേതൃത്വത്തിൽ മിന്നൽ പരിശോധന. യശ്വന്ത്പുരയിലെ എപിഎംസി യാഡിൽ ലോകായുക്ത എസ്പി ത്യാഗരാജന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അനധികൃത ഇടപാടുകളൊന്നും കണ്ടെത്താനായില്ലെന്നും സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചിന് ശേഷം രാജ്യത്ത് ഉള്ളിയുടെ വില 400 ശതമാനം വര്‍ധിച്ചതായി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019 ഡിസംബര്‍ 3ന് രാജ്യത്തെ ഉള്ളിയുടെ ശരാശരി വില കിലോഗ്രാമിന് 81.9 രൂപയായി രേഖപ്പെടുത്തി. 2019 മാര്‍ച്ചില്‍ ഇത് കിലോഗ്രാമിന് 15.87 രൂപയായിരുന്നു. പുതിയ ഉള്ളി ഇറക്കുമതി ചെയ്യുന്നതോടെ വില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ചൊവ്വാഴചത്തെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് ഉള്ളി വില. 'ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിലപാട് തിരുത്തി ശിവസേന ഗോവയിലെ പനാജിയില്‍ കിലോഗ്രാമിന് 165 രൂപയാണ് ഉള്ളി വില. മാത്രമല്ല ഔദ്യോഗിക കണക്കുകള്‍ പ്രകാരം 114 നഗരങ്ങളിള്‍ ഒരു കിലോ ഉള്ളിയുടെ ശരാശരി വില 100 രൂപയിലധികമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഉള്ളി വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്. നവംബര്‍ 25 മുതല്‍ ഉള്ളി വില കിലോഗ്രാമിന് 100 രൂപയില്‍ കൂടുതലായി. ഇതോടെ ഉള്ളി വില ദേശീയ പ്രാധാന്യമുള്ള വിഷയമായി മാരുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഉള്ളി വിലയുടെ കാര്യത്തിനുള് നേരിയ ആശ്വാസം എന്നോണം ഇത്തരം ഒരു റിപ്പോർട്ട് പുറത്ര്ത വരുന്നത്.
https://www.facebook.com/Malayalivartha


























