അമ്മായിയമ്മയെ ഉച്ചയുറക്കത്തിനിടെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൾ പിടിയിൽ; തലപൊട്ടി ചോരയില്‍ കുളിച്ച നിലയിൽ കണ്ടെത്തിയ 66കാരി സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍: ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നു പൊലീസ് കണ്ടെത്തി

ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ച മരുമകള്‍ പിടിയില്‍. പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യ്ക്കാണ് ഉച്ചയുറക്കത്തിനിടെ മരുമകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മരുമകൾ ഗിരിത(40)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രമണിയമ്മ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടികൂടി. വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ അടുക്കള വാതില്‍ തല്ലിത്തുറന്ന് അകത്തു കയറിയപ്പോള്‍ തലപൊട്ടി ചോരയില്‍ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നു പൊലീസ് കണ്ടെടുത്തു. കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നു. ഗിരിതയെ പൊലീസ് ഉടന്‍ പിടികൂടി. ഗിരിതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പുത്തൂര്‍ എസ് ഐ. ആര്‍.രതീഷ് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























