പാല്‍ നിറത്തില്‍ വെള്ളം പതഞ്ഞുയർന്നു; എടച്ചേരി നിവാസികളെ ഞെട്ടിച്ച് ഓവുചാലില്‍ പാലുറവ

എടച്ചേരി നിവാസികളെ ഞെട്ടിച്ച് ഓവുചാലില്‍ പാലുറവ. ഉറവ കണ്ടിടത്തു നിന്നു ഒന്നര കിലോമീറ്റര്‍ വരെ ഓവുചാലിലൂടെ പാല്‍വെള്ളം പരന്ന അത്ഭുത പ്രഭാസം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഉണ്ടായത്. കുറുങ്ങോട്ട് താഴ ഭാഗത്ത് കൂടത്തില്‍ താഴക്കുനി നാണുവിന്റെ വീടിനടുത്തായാണ് ഓവുചാലില്‍ കഴിഞ്ഞ ദിവസം 'പാലുറവ' പ്രത്യക്ഷമായത്.
പാല്‍ നിറത്തില്‍ വെള്ളം പതഞ്ഞുയരുന്നത് വൈകിട്ട് ആറു മണി വരെ തുടര്‍ന്നു.പിന്നിട് താഴെവയലില്‍ കെട്ടിക്കിടന്നു. നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലും ഹെല്‍ത്ത് സെന്ററിലും വില്ലേജ് ഓഫീസിലുമെല്ലാം വിവരമറിയിച്ചിരുന്നു. നാദാപുരം സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തി. വില്ലേജില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വിദഗ്ധരുമെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























