സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ല; അത്യാവശ്യ ഉപകരണങ്ങളുമില്ല ; വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ലെന്നും അത്യാവശ്യ ഉപകരണങ്ങളുമില്ലെന്നും കണ്ടെത്തി. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ല. ഗൗരവമേറിയ സാഹചര്യമാണ് രണ്ടിടത്തുമെന്ന് ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി കണ്ടെത്തൽ നടത്തിയിരിക്കുന്നു.
ആഭ്യന്തര കാര്യങ്ങൾക്കായുള്ള ആനന്ദ് ശർമ്മ അധ്യക്ഷനായിട്ടുള്ള പാർലമെന്ററി സമിതിയാണു രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യേണ്ടത് വളരെ അടിയന്തരമായി നടപ്പാക്കേണ്ട ഒരു സാഹചര്യമുണ്ടെന്നും പറഞ്ഞു. കാരണം വലിയ സുരക്ഷാ വെല്ലുവിളികൾ രാജ്യത്തെ വിമാനത്താവളങ്ങൾ നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha


























