ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ;അത് ഒരു ജില്ലയിൽ നിന്നും മാത്രം

ഒരു ദിവസം കൊണ്ട് ഒരു ജില്ലയിൽ നിന്നും മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ. കഴിഞ്ഞദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിരിച്ചെടുത്തിരിക്കുന്നത് . ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെയായിരുന്നു ഗതാഗത പരിശോധന നടന്നത്.
25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്‍തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങുകയുണ്ടായി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയില്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍ന്നാണ് 55 ലക്ഷം രൂപയോളം പിഴ ലഭിച്ചത്.
https://www.facebook.com/Malayalivartha


























