2020 ജനുവരി മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ആലോചിക്കുകയാണ് മില്‍മ

വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറും.
വീടുകളില്‍ പാല്‍ വരുന്ന കവറുകള്‍ കുട്ടികള്‍ വഴി ശേഖരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സ്‌കൂളില്‍ ശേഖരിച്ചുവെക്കുക. ക്ലീന്‍ കേരള മിഷന്റെ ആളുകള്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി കവറുകള്‍ കൊണ്ടുപോകും. അതിന് വേണ്ടി സ്‌കൂള്‍ പി.ടി.എയ്‌ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.’
വിദ്യാഭ്യാസ മന്ത്രിയുമായി ഉടന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അനുമതി ലഭ്യമായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം 13.5 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംസ്ഥാനത്ത് വില്‍ക്കുന്നത്. ഇതില്‍ പത്തുലക്ഷം ലിറ്ററും അരലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് വിപണിയിലെത്തുന്നത്. അതായത് ദിവസേന 20 ലക്ഷത്തിലധികം പാല്‍ പായ്ക്കറ്റുകള്‍ വിപണിയിലെത്തും. തൈര്, സംഭാരം എന്നിവയും പായ്ക്കറ്റിലാണെത്തുന്നത്.
പ്ലാസ്റ്റിക് നിരോധനം പൂര്‍ണ്ണമാകുന്നതോടെ പാല്‍ വിതരണത്തിന് മില്‍മയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. ടെട്രാ പായ്ക്കില്‍ പാല്‍ നല്‍കുന്നത് ചെലവ് കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഇത് ഉപഭോക്താവില്‍നിന്ന് ഈടാക്കാനും കഴിയില്ല.
https://www.facebook.com/Malayalivartha


























