വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്

കോഫേ പോസ നിയമപ്രകാരം രാധാകൃഷ്ണനെ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
750 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നും രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വര്‍ണ കടത്തുകളിലൊന്നാണിതെന്നുമാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്ബിയും വാഹന അപകടത്തില്‍ കൊല്ലപ്പെട്ട ബാലഭാസ്ക്കറിന്റെ മാനേജറുമായിരുന്നു. ഇവരുടെ പങ്ക് സ്ഥിരീകരിച്ചതോടെ ബാലഭാസ്ക്കറിന്റെ മരണത്തിലും ദുരൂഹത വര്‍ദ്ധിച്ചു.
മെയ് 13ന് സുനില്‍ , സെറിന എന്നിവര്‍ ചേര്‍ന്ന് 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡിആര്‍ഐ പിടികൂടിയതോടെയാണ് ദുബായി കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റിലേക്ക് അന്വേഷണമെത്തിയത്.
https://www.facebook.com/Malayalivartha


























