കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!
കാസർകോട് ജില്ലയില്‍ ചെറുവിമാനത്താവളം ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത് . വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്കി കഴിഞ്ഞു . പെരിയയിലാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. മന്ത്രി ചന്ദ്രശേഖരനാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ച വിവരം അറിയിച്ചത്.
ഒരു റണ്‍വേ മാത്രമായിരിക്കും ചെറു വിമാനത്താവളങ്ങള്‍ക്ക് ഉണ്ടായിരിക്കുക. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും. കാസര്‍കോട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ ചെറുവിമാനത്താവളങ്ങള് നിര്‍മ്മിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ കാസര്‍കോട്ടെ പദ്ധതിയ്ക്കാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha