Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

കിർമാണി മനോജ് കലത്തപ്പം മനോജായി ജയിൽ കീഴടക്കുമ്പോൾ

13 DECEMBER 2019 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകം..51 വെട്ടിന്റെ ക്രൗര്യം.. ടി പി ചന്രശേഖരന്റെ കൊലപാതകം കേരള മനസാക്ഷിയുടെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണ് ഇപ്പോഴും.

ടി പി വധക്കേസിൽശിക്ഷിക്കപ്പെട്ടു വിയ്യൂർ സെന്റർ ജയിലിൽ കഴിയുന്ന പ്രതികൾ ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.. ആ കൊലപാതകത്തിനോപ്പം ജയിലിൽ പ്രതികൾ അനുഭവിക്കുന്ന ചില പ്രത്യേക പരിഗണനകളും ചർച്ച വിഷയമാണ്.
എന്തുകൊണ്ടാണ് ഒരു കൊലപാതകക്കസിലെ പ്രതികൾക്ക്‌ഇത്രയധികം ആനുകൂല്യങ്ങൾ ജയിലിൽ ലഭ്യമാക്കുന്നത്..
നിരവധി തവണ വിമര്ശനങ്ങൾക്കു വിധേയമായിട്ടും വീണ്ടും വീണ്ടും തെറ്റുകൾ അവർത്തിക്കപ്പെടുന്നതിലെ സാംഗത്യം എന്താണ്..
ഇപ്പോൾ ഇത് പറയാൻ കാരണം ഉണ്ട്.
ടിപ് പ്രതികൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്..

നിയമം ലംഘിച്ച് രാത്രികാലങ്ങളിൽ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂർ സെൻട്രൽ ജയിലിൽ ‘കിണ്ണത്തപ്പം’ നിർമാണം നടത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്. മറ്റു തടവുകാരെ വൈകിട്ട് ആറിനു മുൻപു സെല്ലിൽ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണത്രെ നാൽവർ സംഘത്തിനു സെല്ലിനു പുറത്ത് സ്വൈരവിഹാരത്തിന് അവസരമൊരുക്കുന്നത്.

മൂന്നു മാസം മുൻപാണ് തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കിത്തുടങ്ങിയത്. ഇത് ജയിൽ ഔട്‌ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാണി മനോജും സംഘവുമാണെന്നും റിപ്പോര്ടുകളുണ്ട് ...

കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവർ ഏറ്റെടുത്തു. ചപ്പാത്തി നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികൾക്കിറക്കി വൈകിട്ട് മ‍ൂന്നുമണിയോടെ തിരിച്ചുകയറ്റുക എന്നതാണ് ജയിലുകളിലെ കീഴ്‍വഴക്കം.

എന്നാൽ, കിർമാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷം..
ജയിൽ പെരുമാറ്റ ചട്ടംപോലും ഇവർക്ക് മുന്നിൽ മാറ്റി നിർത്തുന്നത് എന്തുകൊണ്ടാണ്..

. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദേശമുണ്ടായിരുന്നിട്ടും ഈ നിർദേശം ലംഘിച്ച് . രാത്രി 9.30 വരെ ഇവർക്ക് കിണ്ണത്തപ്പ നിർമാണവുമായി സെല്ലിനു പുറത്തു വിഹരിക്കാനുള്ള അവസരം ഒരുക്കി നൽകുന്നത് ആരുടെ നിർദേശപ്രകാരമാണ്..

മൊബൈൽ ഫോണും ലഹരിയും അടക്കമുള്ള സൗകര്യങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള മറയാണ് കിണ്ണത്തപ്പം നിർമാണമെന്നാണ് ഉയരുന്ന ആരോപണങ്ങൾ.
. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നതായും വാർത്തകളുണ്ട്.
അപ്പോൾ ഭരണം കയ്യാളുന്ന സിപിഎം എന്ന പ്രസ്ഥാനത്തിന്റെ കൈകഴുകലുകൾക്കു എത്രത്തോളം വിസ്വാസനീയതയാണ് ഉള്ളത്.
ടിപി വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപു തന്നെ ആക്ഷേപം ഉയർന്നിരുന്നു.

ഈ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി ഒരു കല്യാണ വീഡിയോയിൽ ആടിപ്പാടുന്ന ദൃശ്യങ്ങള്‍ ഈയിടെയാണ് പുറത്ത്വന്നത്..
വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലാണു ചടുലതാളത്തിൽ നൃത്തം ചെയ്ത് ഇയാൾ ആനന്ദിക്കുന്നത്.
ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്നു പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്.

ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു. രണ്ടാംപ്രതിയായ കിർമാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതും വാർത്തയായിരുന്നു.
2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്.
വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്.

2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

വിമതനേതാവായ ടിപിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്.

ടിപിയെ വെട്ടിക്കൊന്ന അഞ്ച് പേരെയും അന്വേഷണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചതോടെ കേസന്വേഷണം ശരിയായ ട്രാക്കിലെത്തി.
കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട കൊടിസുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടര്‍ന്ന് ഒളിവില്‍ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിക്കുകയായിരുന്നു..

ടിപി വധക്കേസ് പ്രതികളോടുള്ള സർക്കാർ സമീപനത്തിൽ വിമർശനമുയരു ന്നത് ഇത് ആദ്യമായല്ല..
. ടിപി കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തനു വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിനു പിന്നാലെ പരോളിനിറങ്ങിയ കൊടി സുനി പുതിയ േകസിൽ അറസ്റ്റിലായതും വലിയ രോഷമാണു സർക്കാരിനെതിരെ ഉയർത്തിയത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കളും അന്ന് രംഗത്തെത്തിയിരുന്നു.
എന്നിട്ടും പഠിക്കാതെ വീണ്ടും വീണ്ടും ഇത്തരം പ്രഹസങ്ങൾ എന്തിനു വേണ്ടിയാണു..

എന്താണ് കിർമാണി മനോജിനും സംഘത്തിനും ഇത്രയധികം പ്രത്യേകതകൾ.. സിപിഎം പ്രതികളെ സംരക്ഷിക്കില്ല ന്ന പ്രസ്‍താവന നടത്തിയിട്ടും വീണ്ടും വീണ്ടും ഇവർക്കു സ്വൈര്യ വിഹാരത്തിനുള്ള മേച്ചിൽപ്പുറങ്ങൾ തുറന്നു നൽകുന്നത് ആരാണ്..

ചോദ്യങ്ങൾ ആവർത്തന ങ്ങളാകുന്നു ..ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുകയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (3 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (3 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (7 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (8 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (8 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (9 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (9 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (9 hours ago)

Malayali Vartha Recommends