ക്വാലാലംപൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 75 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി

ക്വാലാലംപൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 75 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുമ്പാശേരിയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ആദ്യ രണ്ടാളില്‍ നിന്നും 900 ഗ്രാം വീതം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 700 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി 11.45ന് നെടുമ്പാശേരിയിലെത്തിയ എകെ 41 ഇടിഎ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂവരും.
"
https://www.facebook.com/Malayalivartha


























