Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ബ്രഹ്മപുരത്തേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്റർ വാങ്ങാനുള്ള പ്രോജക്റ്റ് കരാർ , ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക്ക് കമ്പനിക്ക് , അസ്സൽ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ നൽകി സംസ്ഥാന ഖജനാവിന് 5 . 984 നഷ്ടം വരുത്തിയ വിജിലൻസ് കേസ്: ഫ്രാൻസിലുള്ള കമ്പനി പ്രതിനിധികളായ 3 പ്രതികളെ ഇന്ത്യക്ക് കൈമാറാൻ എക്സ്ട്രാഡിഷൻ വാറണ്ട്

13 DECEMBER 2019 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

എറണാകുളം ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റിലേയ്ക്ക്  അഞ്ച് ഡീസൽ   വൈദ്യുതി ജനറേറ്ററുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിക്ക് അഴിമതികരാർ നൽകിയത് വഴി സംസ്ഥാന ഖജനാവിന് 5 . 984 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതി കേസിൽ ഫ്രാൻസിൽ കഴിയുന്ന കമ്പനി പ്രതിനിധികളായ മൂന്നു പ്രതികളെ വിചാരണക്കായി ഇന്ത്യക്ക് കൈമാറാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി എക്സ്ട്രാഡിഷൻ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുത്തരവ് നടപ്പിലാക്കാൻ സമയം തേടി അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം വിജിലൻസ് സ്പെഷ്യൽ  സെൽ ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ഫെബ്രുവരി 29 നകം പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. സങ്കീർണ്ണമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി മൂന്ന് അറസ്റ്റ് വാറണ്ടുകൾ ഫ്രാൻസിലെ ഇന്ത്യൻ എംബസിക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ജഡ്ജി ഹേമലത അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. കേസിൽ 11 മുതൽ 13 വരെ പ്രതികളായ ഫ്രാൻസിലെ പീൽസ്റ്റിക് കമ്പനി ചെയർമാൻ ആൽഫ്രഡ് ഹിർട്ട്സ് , ഏരിയ എക്സ്പോർട്ട് മാനേജർ ആൻഡ്രി ഒബിസ് , മാനേജ്മെൻറ് ബോർഡ് ചെയർമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത്. അതോടൊപ്പം അഞ്ചാം പ്രതിയായ മുൻ വൈദ്യുതി മന്ത്രി സി.വി.പത്മരാജനെ വിചാരണ ചെയ്യാനായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 197 , അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17- എ എന്നിവ പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാനും കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. സർക്കാർ കാലാവധി പൂർത്തിയായതിനാൽ മന്ത്രിയെന്ന നിലയിലുള്ള പൊതു സേവകന്റെ ഒദ്യോഗിക പദവിയിലുള്ള ഓഫീസ് ഒഴിഞ്ഞതിനാൽ വിചാരണക്ക് പ്രോസിക്യൂഷൻ അനുമതി നേരത്തെ വേണ്ടിയിരുന്നില്ല. എന്നാൽ അഴിമതി നിയമത്തിൽ 2018 വന്ന ഭേദഗതി പ്രകാരം സേവനത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ  വിചാരണ ചെയ്യുന്നതിനും പ്രോസിക്യൂഷൻ അനുമതിി ലഭിക്കേണ്ടതുണ്ട്. അതിനാലാണ് അനുമതി ഹാജരാക്കാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകിയത്. 
                      മുൻ കെ.എസ്.ഇ.ബി. ചെയർമാൻ ആർ. നാരായണൻ ഐ.എ.എസ് , കെ.എസ്.ഇ.ബി.  മുൻ ബോർഡംഗം  വൈ.ആർ. മൂർത്തി , മുൻ ചെയർമാനും ബോർഡംഗവുമായ ആർ. ശിവദാസൻ , മുൻ ചീഫ് എഞ്ചിനീയർ സി.ജെ. ബെർട്രം നെറ്റോ , സംസ്ഥാന മുൻ വൈദ്യുതി മന്ത്രി സി. വി. പത്മരാജൻ ,  ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിയുടെ ഇന്ത്യയിലെ കൊളാബറേറ്റർ കമ്പനിയായ  എ.റ്റി.സി. പ്രോജക്റ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറൽ മാനേജർ ദേബാശിഷ് മസുംദാർ , കെ.എസ്.ഇ.ബി. മുൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ചന്ദ്രശേഖരൻ ( മരണപ്പെട്ടു ) ,     മുൻ അംഗങ്ങളായ എസ്. ജനാർദ്ദനൻ പിള്ള , എം.കെ. പരമേശ്വരൻ നായർ , കെ.എസ്.ഇ.ബി. മുൻ ഫിനാൻഷ്യൽ അസിസ്റ്റൻറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ ജി.കൃഷ്ണകുമാർ , ഫ്രാൻസിലെ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക് കമ്പനിയുടെ ചെയർമാൻ ആൽഫ്രഡ് ഹിർട്ട്സ് , കമ്പനിയുടെ ഏരിയ എക്സ്പോർട്ട് മാനേജർ ആൻഡ്രി ഒബിസ് , പീൽസ്റ്റിക് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജ്മെന്റ് ബോർഡ് ചെയർമാൻ എന്നിവരാണ് അഴിമതി കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ. 
             ഒന്നു മുതൽ പത്ത് വരെയുള്ള പ്രതികൾ 1991 മുതൽ ഇന്ത്യക്കകത്തും വിദേശത്തുമായി വിവിധ സ്ഥലങ്ങളിൽ വച്ച് ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയത്തിലേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്ററുകളുടെ പ്രോജക്റ്റ് കരാർ വഞ്ചനാപരമായി നേടിയെടുക്കണമെന്ന ഉദ്ദേശത്തോടെ ഗൂഡാലോചന നടത്തിയതായി വിജിലൻസ്  കുറ്റപത്രത്തിൽ പറയുന്നു.   ഇത് പതിനൊന്ന് മുതൽ പതിമൂന്ന് വരെ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന ഫ്രെഞ്ച് കമ്പനിക്ക് അസൽ നിർക്കിനേക്കാൾ അമിതമായ ഉയർന്ന നിരക്കിൽ ഈടാക്കി നൽകി സമാന സീസൽ ജനറേറ്റർ സെറ്റുകൾക്ക് കർണ്ണാടക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് അവരുടെ യലഹങ്ക ഡീസൽ പ്രോജക്റ്റിന് ചാർജ് ചെയ്ത തുകയേക്കാൾ അമിത നിരക്കിൽ തുക നൽകി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന് തെറ്റായും നിയമവിരുദ്ധവുമായും 5.984 കോടി രൂപയുടെ നഷ്ടം പ്രതികൾ സംഭവിപ്പിച്ചതായും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം ഫ്രഞ്ച് കമ്പനിക്ക് പ്രതികൾ ഉണ്ടാക്കി നൽകിയതായും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
         ഇതിലേക്കായി ഒന്നും രണ്ടും നാലും ഏഴും പ്രതികൾ ഫ്രാൻസ് സന്ദർശിച്ച തായും പതിമൂന്നാം പ്രതിയുടെ ഫാക്ടറിയും പ്ലാൻറും സന്ദർശിച്ചു.നാലാം പ്രതിയുമായി കൂടിയാലോചനകൾ നടത്തി. അഞ്ചാം പ്രതിയായ മന്ത്രി 1991 ഒക്ടോബർ 25 ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രിക്ക് ക്ലിയറൻസിന് വേണ്ടി കത്തയച്ചു. തുടർന്ന് 1992 ജനുവരി 19 ന് കെ.എസ്. .ഇ.ബി.ചെയർമാൻബർ ഫ്രാൻസിലെ പാരീസിൽ വച്ച് ഒപ്പിട്ട   ധാരണാപത്രം ഡിസംബർ 2 ന് മന്ത്രി അംഗീകരിച്ചു.   തുടർന്ന് വർഷങ്ങൾക്ക് മുമ്പ് 1986 ൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകരിച്ച 100 മെഗാവാട്ട് ഡീസൽ സ്റ്റേഷൻ എന്ന പ്രൊപ്പോസൽ മന്ത്രി അംഗീകരിച്ച് നടപ്പിലാക്കാനായി നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. അപ്രകാരം അനുമതിക്കായി കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയെ ബോർഡ് സമീപിക്കുകയും നിയമപരമായ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് പദ്ധതി നടപ്പിലാക്കി അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends