ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കുണ്ടറ വെള്ളിമണ്‍ സ്വദേശിയായ ഷീലയുടെ മരണത്തെക്കുറിച്ച് ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇക്കഴിഞ്ഞ ജൂലൈ 29-ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സിംസണും ബന്ധുക്കളും വഴങ്ങിയില്ല.
മരിച്ച ഷീലയുടെ ഭര്‍ത്താവ് അടക്കമുള്ളവരില്‍ നിന്നു റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മൊഴിയെടുത്തു.
https://www.facebook.com/Malayalivartha


























