Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റൺബിർ കപൂർ യഥാര്‍ത്ഥത്തിൽ ലൈംഗികാതിക്രമം നടത്തുന്നവൻ !ദീപിക സ്വയം പ്രഖ്യാപിത മനോരോഗി; കങ്കണ റനൗട്ട്


തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു! തലസ്ഥാനത്തെ അഞ്ച് പൊലീസുകാര്‍ കൂടി കോവിഡ് ബാധിതരായി


ചപ്പാത്തിയ്‌ക്കൊപ്പം നൽകിയത് കിഴങ്ങുകറി... ഭർത്താവ് കഴിക്കാതിരുന്നതോടെ ഭാര്യയുടെ കൺട്രോൾ പോയി... ഒടുക്കം കിട്ടിയ വടികൊണ്ട് പൊതിരെ തല്ലി ഭാര്യ... അമ്പരന്ന് നാട്ടുകാർ


വീടിനു മുന്നില്‍ കളിച്ച് കൊണ്ടിരുന്ന ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയത് അടുത്തുള്ള വയലിലേക്ക്... സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ രക്തം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം ആരംഭിച്ചു; കാട്ടിലേക്ക് മുങ്ങിയ പ്രതിയെ ഒടുക്കം പൊക്കിയത് നാട്ടിൽ നിന്നും...


സ്വർണ പ്രേമികൾക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! പവന് 1600 രൂപ താഴ്ന്ന് 39,200 രൂപ; ഒറ്റ ദിവസം താഴ്ന്നത് വന് 1600 രൂപ; കാരണം കോവിഡ് വാക്സിനെന്ന് റിപ്പോർട്ടുകൾ....

സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല;പ്രശ്നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്ക്കോളു, പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ല;അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും; ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി

13 DECEMBER 2019 01:15 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാൻ നിർദേശം. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹർജികളിലാണ് ചീഫ് ജസ്റ്റിസിന്റെ പരമാർശം. ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയിൽ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും. നിലവിൽ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികൾ മാറ്റിവച്ചു

യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

വിശാല ബെഞ്ച് ഉടൻ രൂപീകരിക്കും. വിശാല ബെഞ്ചിന്‍റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും ആണ് പരിഗണനക്ക് വന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് രഹ്ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

പത്തുമുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയില്‍ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും പൊലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.

ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ള ആചാരപരമായ വിലക്ക് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നീക്കിയിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്. തുടര്‍ന്ന്, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു.

പോയ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച് വന്‍ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ രഹന ഫാത്തിമ വീണ്ടും ശബരി കയറണമെന്ന ആവശ്യവുമായി ഐ ജി ഓഫീസിലെത്തിയത് വലിയ വിവാദമായിരുന്നു. ഇക്കുറി ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രഹന പറഞ്ഞത്. പോലീസ് തീരുമാനം അറിഞ്ഞതിന് ശേഷം ശബരിമല ദര്‍ശനത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ജന്മദിനമായ 26ന് മാലയിടാനാണ് തീരുമാനനെന്നും രഹന വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നയുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് കസ്റ്റംസ്  (2 hours ago)

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

ഇനി പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താം  (2 hours ago)

കോവിഡ്​ -19 വാക്​സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പ​െങ്കടുക്കാന്‍ വളണ്ടിയര്‍മാർക്ക് ക്ഷണം  (2 hours ago)

ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം! സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി  (3 hours ago)

2020-21 അദ്യായന വര്‍ഷത്തെ പ്‌ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി  (3 hours ago)

പ്രളയം മുന്നില്‍ കണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ രക്ഷയായി... പമ്ബാനദിയില്‍ അടിഞ്ഞു കൂടിയ മണല്‍ അതീവ്ര മഴയ്ക്ക് മുമ്ബു തന്നെ നീക്കം ചെയ്തിരുന്നതിനാല്‍ ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം സുഗമമായി ഒഴുകി  (4 hours ago)

മനസ്സിലാകാന്‍ രണ്ടു വര്‍ഷമെടുത്തു ! എല്ലാ ഡാമുകളും ഒരുമിച്ച്‌ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിര്‍മ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ!  (4 hours ago)

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയ്...  (4 hours ago)

ഒമാനില്‍ ഈ വര്‍ഷത്തെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനം  (4 hours ago)

രോഗവ്യാപനം കുറയുന്നു; തൃ​ശൂ​രി​ല്‍ ബു​ധ​നാ​ഴ്ച 19 പോ​സി​റ്റീ​വ്‌ കേ​സു​ക​ള്‍  (4 hours ago)

ഇത്തരം കടുംപിടിത്തത്തിന് ഇത് തന്നെയാണ് മറുപടി... ക്യാന്‍സര്‍ രോഗിയെ മൂന്നാം നിലയിലേക്ക് പടികയറ്റിയ സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കോ​ട്ട​യ​ത്ത് 76 പേ​ര്‍​ക്കു രോ​ഗ​ബാ​ധ; 66 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം മു​ഖേ​ന​ രോ​ഗം  (4 hours ago)

ഈന്തപ്പഴം സ്വര്‍ണ്ണക്കടത്തിനുള്ള മറയായിരുന്നോയ? കേരളസര്‍ക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതി; നയതന്ത്ര പാഴ്‌സല്‍ വഴി എത്തിയത് 10 ടണ്‍ ഈന്തപ്പഴം; സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ സ്വപ്ന അതിഥി  (5 hours ago)

റൺബിർ കപൂർ യഥാര്‍ത്ഥത്തിൽ ലൈംഗികാതിക്രമം നടത്തുന്നവൻ !ദീപിക സ്വയം പ്രഖ്യാപിത മനോരോഗി; കങ്കണ റനൗട്ട്  (5 hours ago)

Malayali Vartha Recommends