ചൊറിയാൻ വരരുത്; വെള്ളാപ്പള്ളി നടേശനു നേരെ രൂക്ഷവിമര്‍ശനവുമായി ടി.പി. സെന്‍കുമാര്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്ത്. അടുത്തിടെ എസ്എന്‍ഡിപി യോഗത്തില്‍ ആരംഭിച്ച വെള്ളാപ്പള്ളി വിരുദ്ധ നീക്കത്തിന് സെന്‍കുമാര്‍ നേതൃത്വം നല്‍കും എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് വിമർശനം. എസ്എന്‍ഡിപി യോഗം റിസീവിറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍ കോടതികയറി നടക്കുന്നു. എസ് എൻ ഡി പി ഒരു രാജഭരണമായല്ല, ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത് എന്നും സെന്‍കുമാര്‍ വിമർശിച്ചു. ഫേസ്ബുക്കോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ വിമർശനം.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും
അനുബന്ധ കണക്കു വേദങ്ങളും ഓതുക.
ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !!!
മൈക്രോ, ഇന്ന് എസ് എൻ ഡി പി
പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.
“അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. “
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല ...ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .! ചൊറിയാൻ വരരുത്!! എന്നും സെൻകുമാർ ഫേസ്ബുക്കിൽ വിമർശിച്ചു.
https://www.facebook.com/Malayalivartha


























