സൈനിക ക്യാംപിലേക്കെന്ന പേരില്‍ ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എടിഎം തട്ടിപ്പ്
സൈനിക ക്യാംപിലേക്കെന്ന പേരില്‍ ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കോഴിക്കോടിന്റെ മലയോരമേഖലയില്‍ പണം കവര്‍ന്നു. പുല്ലൂരാംപാറയിലെ ഹോട്ടലുടമയ്ക്കാണ് എടിഎം കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതിലൂടെ ഇരുപതിനായിരം രൂപ നഷ്ടമായത്. സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും സമാന രീതിയില്‍ തട്ടിപ്പിന് ശ്രമം നടന്നെങ്കിലും പണം നഷ്ടമായില്ല.
ഹോട്ടലുടമ ആന്റോ ജോസഫിന് ഫോണ്‍ കോളെത്തിയത് സൈനിക ക്യാംപിലേക്ക് 25 പേര്‍ക്ക് ആഹാരം വേണമെന്നാവശ്യപ്പെട്ടാണ്. പണം അക്കൗണ്ടിലേക്ക് അയച്ചുതരാമെന്നും പറഞ്ഞു. അങ്ങനെ തൊട്ടടുത്ത കടയുടമയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാട്സാപ് വഴി ആന്റോ കൈമാറി. എന്നാല്‍ കാര്ഡിലൂടെമാത്രമെ പണം കൈമാറു എന്നാണ് മറുപടി ലഭിച്ചത്. കാര്‍ഡിന്റെ ചിത്രം സഹിതം ചോദിച്ച് വാങ്ങി. തൊട്ടുപിന്നാലെ മൂന്നുതവണയായി ഇരുപതിനായിരം രൂപ നഷ്ടമായി. ഹരിയാനയില്‍നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്.
പുല്ലൂരാംപാറയിലെ കെ.റ്റി.ഡി.സി. ഹോട്ടലിലേക്കും ആനക്കാംപൊയിലിലെ മറ്റൊരു ഹോട്ടലിലേക്കും സമാനമായ ഫോണ്‍ വിളി വന്നിരുന്നു. എന്നാല്‍ സംശയം തോന്നിയതിനാല്‍ എടിഎം വിവിരങ്ങള്‍ കൈമാറിയില്ല. ഹോട്ടലുടമയുടെ പരാതിയില്‍ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha