Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ബിഷപ്പിന്റെ പേരിൽ ആൾമാറാട്ടം നടത്തി തലസ്ഥാനത്ത് കോടികൾ വില മതിക്കുന്ന 27.5 സെന്റ് സ്ഥലം തീറാധാരം പതിച്ച് കൈമാറിയ കേസ്; റീസർവ്വേ സൂപ്രണ്ടക്കം നാലു പ്രതികളെ ജനുവരി 31ന് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

13 DECEMBER 2019 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

1999 ൽ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ മുൻ മെട്രോ പൊലീറ്റ ( ബിഷപ്പ് ) മാർ ഗീവർഗ്ഗീസ് ഡയസ്കോറസ് എപ്പിസ്കോപ്പയുടെ പേരിൽ 2010 ൽ ആൾമാറാട്ടം നടത്തി തലസ്ഥാനത്തെ കോടികൾ വിലമതിക്കുന്ന 27.5 സെന്റ് സ്ഥലം വ്യാജ തീറാധാരം രജിസ്ട്രാക്കി തട്ടിയെടുത്ത കേസിൽ റീ സർവ്വേ സൂപ്രണ്ടടക്കം നാലു പ്രതികളെ ജനുവരി 31ന് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

ഭൂമി തട്ടിപ്പുകേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് വിജിലൻസ് ജഡ്ജി സ്നേഹലത പ്രതികളെ ഹാജരാക്കാൻ വിജിലൻസിനോട് ഉത്തരവിട്ടത്. മുൻകൂറായി കോടതിയിൽ കീഴടങ്ങിയ രണ്ടാം പ്രതിക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

1981 ഫെബ്രുവരി 28 ന് തലസ്ഥാനത്തെ ആദ്യത്തെ മെട്രോപ്പൊലീത്തയായി അവരോധിച്ച കോഴഞ്ചേരി തേവർവേലിൽ കുടുംബാംഗമാണ് മാർ ഗീവർഗീസ് എപ്പിസ്കോകോപ്പ. 1970 ൽ റാന്നി ഹോളി ട്രിനിറ്റി മഠം , ഉള്ളൂർ ഓർത്തഡോക്സ് ചർച്ച് സെന്റർ , ശ്രീകാര്യം ഇടമുളയ്ക്കൽ ചിൽഡ്രൻസ് വെൽഫയർ സെന്റർ , ഹോളി ട്രിനിറ്റി സ്ക്കൂൾ കോൺവെന്റ് എന്നിവയുടെ സ്ഥാപകനായ മെട്രോപ്പൊലീത്തയുടെ പേരിലാണ് ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്തത്. 

വിജിലൻസിന്റെ എഫ് ഐ ആറിൽ പ്രതിപ്പട്ടികയിലെ രണ്ടും മൂന്നും പ്രതികളായ കരമന റീ സർവ്വേ സൂപ്രണ്ട് ഓഫീസിൽ രണ്ടാം ഗ്രേഡ് സർവ്വെയറായ പെരുകാവ് സ്വദേശി ശ്യാമൻ , ചെറുവയ്ക്കൽ കുളത്തൂർ സ്വദേശിനിയായ പാങ്ങപ്പാറ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രസന്നകുമാരി എന്നിവരെ വിജിലൻസ് കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിൽ യഥാക്രമം ഇരുപത്തൊമ്പതും മുപ്പതും സാക്ഷികളാക്കിയിട്ടുണ്ട്.

കൂടാതെ എഫ് ഐ ആറിലെ ഏഴും എട്ടും പ്രതികളായ ആധാരമെഴുത്തുകാരൻ കടകംപള്ളി സ്വദേശി ഹരിലാൽ , വ്യാജ തീറാധാരത്തിൽ ബിഷപ്പിന്റെ ആൾമാറാട്ടക്കാരനെ യഥാർത്ഥ ബിഷപ്പ് എന്ന നിലയിൽ സബ്ബ് രജിസ്ട്രാർക്ക് തിരിച്ചറിയിച്ചു കൊടുത്ത് സാക്ഷിയായി ഒപ്പിട്ട മേനംകുളം സ്വദേശി ഷാഫിലാൽ എന്നിവരെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

ഇവരെ കുറ്റപത്രത്തിനൊപ്പമുള്ള സാക്ഷിപ്പട്ടികയിലെ മുപ്പത്തൊന്നും മുപ്പത്തിരണ്ടും സാക്ഷികളാക്കിയിട്ടുണ്ട്. ഇവർ രണ്ടു പേരും തങ്ങൾ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളും ജുഡീഷ്യൽ മജിസ്ട്രേട്ടിന് രഹസ്യമൊഴി നൽകി. തുടർന്ന് വിജയകരമായ പ്രോസിക്യൂഷന് വേണ്ടി വിജിലൻസിന്റെ അപേക്ഷ പ്രകാരം കോടതി ഇവർക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷികളാക്കുകയായിരുന്നു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി ഇവരെ വീണ്ടും കോടതിയിൽ വിളിച്ചു വരുത്തി മാപ്പുസാക്ഷിയാകാൻ തയ്യാറാണോയെന്ന് ചോദിച്ച് സമ്മതപത്രം രേഖാമൂലം എഴുതി വാങ്ങിയാണ് രണ്ടു പേരെയും മാപ്പുസാക്ഷികളാക്കിയത്.

പര പ്രേരണ , ബാഹ്യ സമ്മർദ്ദം , ഭീഷണി എന്നിവ കൂടാതെ സത്യസന്ധമായി സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ രഹസ്യ മൊഴി നൽകിയതെന്നും തങ്ങൾക്ക് മാപ്പുനൽകണമെന്നും മാപ്പുസാക്ഷിയാകാൻ അനുവദിക്കണമെന്നുമുള്ള രേഖാമൂലമുള്ള സത്യവാങ്മൂല ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി ഇവരെ മാപ്പു സാക്ഷികളാക്കിയത്. വിചാരണയിൽ രഹസ്യ മൊഴി തിരുത്തിയാൽ കോടതിയിൽ കള്ളത്തെളിവ് നൽകുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം ഇവർക്കെതിരെ കോടതിക്ക് നേരിട്ടു കേസെടുക്കാവുന്നതാണ്.


ഭൂമിയുടെ വ്യാജ ഉടമസ്ഥതാ കൈമാറ്റ ഉത്തരവ് തയ്യാറാക്കി നൽകിയ കരമന റീസർവ്വേ സൂപ്രണ്ടാഫീസിലെ ഹെഡ് സർവെയറും സർവ്വേ സൂപ്രണ്ടിന്റെ മുഴുവൻ അധികച്ചുമതലയുമുണ്ടായിരുന്ന കുളത്തൂർ വെങ്കടമ്പ് സ്വദേശി പി.മോഹനൻ , ഗീവർഗീസ് മാർ ഡയസ്കോറസ് മെട്രോപ്പൊലീറ്റയാണെന്ന് ആൾമാറാട്ടം നടത്തി വിലയാധാരത്തിൽ ഒപ്പിട്ട കന്യാകുമാരി വിളവൻകോട് താലൂക്കിൽ ഏഴ് ദേശം വില്ലേജിൽ രണ്ടാം വാർഡിൽ കുഴിഞ്ഞാൽ വിള വീട്ടിൽ ചെറിയാൻ നാടാർ മകൻ കരുണാകരൻ , 27.5 സെന്റ് സ്ഥലം വിലയെഴുതി വാങ്ങിയ മേനംകുളം വിളയിൽകുളം വാടി വീട്ടിൽ കത്രീന മകൾ കൊച്ചു ട്രീസ , ബിഷപ്പിന്റെ പേരിൽ ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷകൾ , വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ തയ്യാറാക്കാൻ കൂട്ടുനിന്ന ആറ്റിപ്ര അരശുംമൂട് വാർഡിൽ ഗാന്ധിനഗർ ജൂലി വിലാസത്തിൽ ജോസഫ് എന്നിവരാണ് ഭൂമി തട്ടിപ്പ് കേസിലെ കുറ്റപത്രത്തിലുള്ള ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലിത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലിത്ത സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് കേസ്.


പാങ്ങപ്പാറ വില്ലേജിൽ മുൻ സർവ്വേ നമ്പർ 1821 ഉൾപ്പെട്ട 27.5 സെന്റ് സ്ഥലം 1980 ഏപ്രിൽ 30ന് പോൾ തോമസ് എന്നയാളിന്റെ പക്കൽ നിന്നും ഗീവർഗ്ഗീസ് മാർ ഡയസ്കോറസ് എപ്പിസ്‌ക്കോപ്പ തിരുമേനി വിലയ്ക്ക് വാങ്ങുകയും 1983 ഒക്ടോബർ 13 ന് ഈ വസ്തു അദ്ദേഹം പി.വൈ. തോമസ് എന്നയാളിന് വിലയാധാര പ്രകാരം വിറ്റിരുന്നു.

തോമസ് തന്റെ പേരിൽ വസ്തു പട്ടയം പിടിച്ച ശേഷം 2006 ജൂലൈ 17 ന് കെ.പി. വിജയകുമാർ , വൽസല വിജയകുമാർ എന്നിവർക്ക് വിലയാധാര പ്രകാരം വിൽക്കുകയും ചെയ്തു. ഗീവർഗീസ് എപ്പിസ്‌ക്കോപ്പ തിരുമേനി 1999 ജൂലൈ 28ന് കാലം ചെയ്തു. റാന്നിയിലെ ഹോളി ട്രിനിറ്റി ആശ്രമത്തിൽ എപ്പിസ്കോപ്പയുടെ ഭൗതിക ശരീരം മറവു ചെയ്യുകയും ചെയ്തു.


തുടർന്ന് 11 വർഷങ്ങൾക്ക് ശേഷം 2010ൽ ജീവിച്ചിരിപ്പില്ലാത്ത എപ്പിസ്കോപ്പയുടെ പേരിൽ നാലാം പ്രതിയായ ജോസഫ് റീ സർവ്വേ സൂപ്രണ്ടാഫീസിൽ തീയതി വയ്ക്കാതെ വസ്തു പോക്കുവരവ് ചെയ്ത് അളന്ന് തിരിക്കുന്നതിലേക്ക് അപേക്ഷ നൽകുകയും അപേക്ഷ കരമന സർവ്വേ സൂപ്രണ്ടാഫിൽ ഹെഡ് സർവ്വെയറായി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി പി.മോഹനനെ ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ ഫയലിൽ മൂന്നാം പ്രതി കൊച്ചു ട്രീസയുടെ സ്വാധീനത്തിന് വഴങ്ങി നടപടിക്രമങ്ങൾ പാലിക്കാതെയും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയും ക്രമവിരുദ്ധമായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മോഹനൻ അപേക്ഷയിൽ പറയുന്ന സർവ്വേ നമ്പരിൽപ്പെടാത്ത റീസർവ്വേ നമ്പർ 274/10 എന്ന സർവ്വേ നമ്പരിലുള്ള വസ്തു തോമസിന്റെ തണ്ടപ്പേരിൽ നിന്നും മരണപ്പെട്ട എപ്പിസ്കോപ്പയുടെ പേരിലേക്ക് 2010 ജനുവരി 13ന് പേരുമാറ്റം അംഗീകരിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസിലേക്ക് അയച്ചുകൊടുത്തു. വില്ലേജ് ഓഫീസർ എപ്പിസ്കോപ്പയുടെ പേരിലേക്ക് തണ്ടപ്പേര് മാറ്റി കരം സ്വീകരിച്ചു.


തുടർന്ന് പ്രതികൾ ഗൂഢാലോചന നടത്തി ജോസഫ് മരണപ്പെട്ട എപ്പിസ്കോപ്പയുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെയുള്ള വ്യാജരേഖകൾ ചമച്ചും കരുണാകരനെ മരണപ്പെട്ട എപ്പിസ്കോപ്പയാണെന്ന് ആൾമാറാട്ടം നടത്തി വസ്തുവിൽപ്പനക്ക് ആധാരമെഴുത്തുകാരൻ ഹരിലാലിനെക്കൊണ്ട് ക്രമവിരുദ്ധമായി ആധാരം തയ്യാറാക്കിയും ഷാഫിലാൽ കരുണാകരനെ മരണപ്പെട്ട എപ്പിസ്കോകോപ്പയാണെന്ന് തിരിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തുകയും വസ്തു കൊച്ചുട്രീസയുടെ പേരിൽ കഴക്കൂട്ടം സബ്ബ് രജിസ്ട്രാർ ഓഫീസിൽ വച്ച് 2010 മാർച്ച് 31ന് ആധാരം നമ്പർ 1029 / 2010 ആയി വിലയാധാര പ്രകാരം കൈമാറ്റം ചെയ്ത് പ്രതികൾ അന്യായ ലാഭമുണ്ടാക്കിയെന്നാണ് വിജിലൻസ് കേസ്.


സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് സതേൺ റേഞ്ച് ഉദ്യോഗസ്ഥർ റീസർവ്വേ - ഭൂരേഖാ വകുപ്പ് ഡറക്ട്രേറ്റ് , കരമന റീസർവ്വേ സൂപ്രണ്ടാഫീസ് , താലൂക്ക്ങ്ങഓഫീസ് , പാങ്ങപ്പാറ വില്ലേജ് ഓഫീസ്', കഴക്കൂട്ടം സബ്ബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് എട്ടു പേരെ പ്രതി ചേർത്ത് 2016 ജൂൺ 13 നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends