അടച്ചിട്ട് പോയ വീട്ടിൽ തിരിച്ച് വന്നപ്പോൾ ആൾ സാന്നിധ്യം; പതറാതെ മുന്നോട്ട് നീങ്ങി യുവാവ്; ഒടുവിൽ സംഭവിച്ചത്

വീട്ടിനുള്ളില്‍ കയറിയശേഷം ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ യുവാവ് അതിസാഹസികമായി കീഴ്‌പ്പെടുത്തി. കോഴിക്കോട് നല്ലളത്താണ് ഈ സംഭവം നടന്നത്. പുല്ലിത്തൊടി കുഞ്ഞാലിയുെട മകന്‍ ആഷിക്ക് എന്ന യുവാവാണ് മോഷ്ടാക്കളിലൊരാളായ തമിഴ്നാട്ടുകാരന്‍ അരുളിനെ അല്പം സാഹസികമായി തെന്നെ പിടികൂടിയത്.ആക്രമണം നടത്തുന്നതിനിടെ തടി കൊണ്ടുള്ള അടിയില്‍ ആഷിക്കിന്റെ മുഖത്ത് ഏറ്റിരുന്നു . മാത്രമല്ല ഈ അടിയിൽ പരുക്കേറ്റെങ്കിലും കള്ളനെ പിടികൂടുന്നതിൽ ആഷിക്ക് പതറിയില്ല. രാത്രി എട്ടരയോടെയെത്തുന്ന സമയത്തായിരുന്നു ഇവർ വന്നത് . വന്ന സമയം അടഞ്ഞുകിടന്ന വീട്ടിനുള്ളില്‍ രണ്ടാളുകളുടെ സാന്നിധ്യം അറിയുകയായിരുന്നു. വിനോദയാത്രയ്ക്ക് പോയ കുടുംബാംഗങ്ങള്‍ മടങ്ങിയെത്തിെഎന്നായിരുന്നു ആഷിക്ക് ആദ്യം കരുതിയത്. പിന്നീട് നടന്ന കാര്യനഗൽ ആഷിക്കിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നതാണ് സത്യം . വീട്ടിൽ ആളില്ലാത്തപ്പോൾ തെന്നെ കള്ളന്മാർ എത്തിയതിൽ സംശയം വർധിക്കുന്നു .
കുഞ്ഞാലിയും കുടുംബവും വീട്ടിലില്ലെന്ന് വ്യക്തമായി മനസിലാക്കിയവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് ഏവരും. എന്നാൽ പൊലീസ് പറയുന്നത് പകല്‍സമയങ്ങളില്‍ ചുറ്റിക്കറങ്ങി ആളില്ലാത്ത വീട് മനസിലാക്കി മോഷ്ടാക്കള്‍ എത്തിയതെന്നാണ് . നിര്‍മാണത്തൊഴിലാളികളായി വന്നതാണെന്നും നേരത്തെയും ഇരുവരും ഇവിടെ കച്ചവടക്കാരായി എത്തിയിട്ടുണ്ടെന്നും പിടിയിലായ അരുള്‍ പറയുന്നു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്‍മാര്‍ അകത്തു കയറിയിരിക്കുന്നത്. മോഷ്ടാക്കള്‍ കൈയ്യുറയും മുഖംമൂടിയും ധരിച്ചിട്ടുണ്ടായിരുന്നു. സമീപത്തെ വീടിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന മരത്തടി ഉപയോഗിച്ചാണ് കതക് തകര്‍ത്തിരിക്കുന്നത്. രക്ഷപ്പെട്ട രണ്ടാമനെ കണ്ടെത്തുന്നതിനായി നല്ലളം പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് .ഏതായാലും കള്ളന്മാരെ തുരത്തിയ ആഷിക്ക് ചെറിയ ഹീറോ ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























