ബൈക്കും ബസും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു

ഇന്ന് രാവിലെ 9.30-തോടെ പയ്യന്നൂര്‍ പുതിയന്‍ങ്കാവ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുതിയങ്കാവ് അലുമിനിയം കമ്പനിക്ക് സമീപം നടന്ന അപകടത്തില്‍ കാറമേല്‍ മുച്ചിലോട് ക്ഷേത്രത്തിന് സമീപത്തെ വിവേക് (29) ആണ് മരിച്ചത്.
പയ്യന്നൂരില്‍ നിന്നും ചീമേനിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിനു മുന്നില്‍ പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്ക് എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. സംഭവ സ്ഥലത്ത് തന്നെ ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു വിവേകിന്റെ വിവാഹം. ദര്‍ശനയാണ് വധു. വിവാഹത്തിന് ശേഷം വിരുന്നുപോകലിന്റെ തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നവദമ്പതികള്‍. അതിനിടയിലാണ് ഇന്ന് രാവിലെ അപകടം വിവേകിന്റെ ജീവന്‍ തട്ടിയെടുത്തത്.
പയ്യന്നൂര്‍ കോളജില്‍നിന്നും റിട്ടയര്‍ചെയ്ത കാറമേല്‍ മുച്ചിലോട്ടെ ടി.വി.വേണുവിന്റെയും ലളിതയുടേയും മകനാണ്. സഹോദരന്‍ വൈശാഖ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍.
https://www.facebook.com/Malayalivartha


























