ഹോട്ടലിലെ ശുചിമുറിയില്‍ കണ്ടെത്തിയ മൊബൈല്‍ കാമറയുടെ ഉടമയ്‌ക്കെതിരേ പോക്സോ

കാസര്‍ഗോഡ് നഗരത്തിലെ ഒരു ഹോട്ടലിലെ ശുചിമുറിയില്‍ കാമറ ഓണ്‍ ചെയ്തുവെച്ച ിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ആലംപാടിയിലെ ടി.എ. സമീറിന്റെ (30) പേരില്‍ പോക്സോ നിയമ പ്രകാരവും ഐടി ആക്ട് അനുസരിച്ചുമാണ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീകള്‍ ശുചിമുറിയിലെത്തിയപ്പോള്‍ കാമറ ഓണ്‍ചെയ്തുവച്ച മൊബൈല്‍ കണ്ടെത്തി ഹോട്ടല്‍ അധികൃതരെ ഏല്‍പിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ടൗണ്‍ സിഐ അബ്ദുള്‍ റഹീം, എസ്ഐ മെല്‍വിന്‍ എന്നിവര്‍ ഇന്നലെ രാത്രി യുവാവില്‍ നിന്ന് മൊഴിയെടുത്തു. അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധന നടത്തും.
https://www.facebook.com/Malayalivartha


























