മദ്യം വാങ്ങാന്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്... മദ്യം വേണോ... പ്രായം പറയണം.... ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യവാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു. ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 23 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ബെവ്‌ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്.
ഔട്ട്ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളില്‍ ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്താണ് വിവരശേഖരണം നടത്താനെന്നും എംഡിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ പ്രായം അടിസ്ഥാനമാക്കി ഒരു പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്ന് ബെവ്കോ എംഡി സ്പെര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ബെവ്കോയിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. ഉപഭോക്താക്കളെ നോക്കി ഏകദേശ പ്രായം രേഖപ്പെടുത്താനാണ് നിര്‍ദേശമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























