ടിവി ചാനല്‍ മാറ്റുന്നതുമായുളള തര്‍ക്കം.... അടിമാലിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന്‍ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു

അടിമാലിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന്‍ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം മൂത്തത്. കല്ലാര്‍കുട്ടി മുക്കുടം കമ്പിലൈന്‍ കുഴുപ്പള്ളില്‍ വെള്ളാപ്പയില്‍ പാസ്റ്റര്‍ ജോസഫിന്റെ മകന്‍ ജോസഫ് (24) ആണു മരിച്ചത്. ഇളയ സഹോദരന്‍ കസ്റ്റഡിയില്‍. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം നടന്നത്.സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച് ഇളയ സഹോദരന്‍ ജോഷ്വ, ജോസഫിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഈ വിവരം ജോഷ്വ അയല്‍വീട്ടുകാരെ അറിയിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ എത്തി ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
https://www.facebook.com/Malayalivartha


























